സംസ്ഥാനത്ത് പലയിടങ്ങളിലും കനത്തമഴ. തിരുവനന്തപുരം അമ്പൂരി തൊടുമലയില്‍ ഉരുള്‍പൊട്ടി. വൈകിട്ട് നാലുമണിയോടെയാണ് തൊടുമല ഓറഞ്ചുകാട്ടില്‍ ഉരുള്‍പൊട്ടിയത്. ആളപായമില്ലെങ്കിലും മലവെള്ളപ്പാച്ചിലിലും മണ്ണൊലിപ്പിലും വന്‍ കൃഷിനാശമുണ്ടായി. കോഴിക്കോട് ജില്ലയുടെ മലയോരത്ത് കനത്തമഴ തുടരുകയാണ്. തുഷാരഗിരി പോത്തുണ്ടിയിലെ താല്‍ക്കാലിക പാലം മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയി.
കഴിഞ്ഞ പ്രളയത്തില്‍ തകര്‍ന്ന പാലത്തിന് പകരം രണ്ടുമാസം മുന്‍പാണ് ഒന്‍പതുലക്ഷം രൂപ ചെലവില്‍ താല്‍ക്കാലിക പാലം നിര്‍മിച്ചത്. മേഖലയിലെ റോഡുകള്‍ക്കും കേടുപാടുണ്ടായി. വനമേഖലയില്‍ ഉരുള്‍പ്പൊട്ടിയതായി സംശയമുണ്ട്. തൃശൂരില്‍ അതിരപ്പിള്ളി, മലക്കപ്പാറ മേഖലയില്‍ കനത്തമഴ തുടരുന്നതിനാല്‍ ചാലക്കുടി–അതിരപ്പിള്ളി പാതയില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു.

0 Comments