ഇ​രി​ട്ടി: ആ​റ​ളം പ​ഞ്ചാ​യ​ത്തി​ലെ ച​തി​രൂ​ര്‍ വി​യ​റ്റ്നാം കോ​ള​നി​യി​ലെ മു​ഴു​വ​ന്‍ ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ള്‍​ക്കും ആ​ധാ​ര്‍ കാ​ര്‍​ഡ്, റേ​ഷ​ന്‍ കാ​ര്‍​ഡ്‌, ആ​രോ​ഗ്യ ഇ​ന്‍​ഷ്വ​റ​ന്‍​സ് കാ​ര്‍​ഡ് എ​ന്നി​വ ല​ഭ്യ​മാ​ക്കാ​ന്‍ ആ​റ​ളം പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ആ​റ​ളം പോ​ലീ​സി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം സ​ബ് ക​ള​ക്ട​ര്‍ ആ​സി​ഫ് കെ. ​യൂ​സ​ഫ് ഇ​രി​ട്ടി എ​എ​സ്പി ആ​ര്‍.​ആ​ന​ന്ദ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കോ​ള​നി സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യി​രു​ന്നു. ഇ​തേത്തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി. ആ​റ​ളം പ​ഞ്ചാ​യ​ത്തി​ലെ ആ​ദി​വാ​സി കോ​ള​നി​വാ​സി​ക​ളു​ടെ അ​ടി​സ്ഥാ​ന ആ​വ​ശ്യ​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പോ​ലീ​സും പ​ഞ്ചാ​യ​ത്തും ഭ​ര​ണ​കൂ​ട​വും ചേ​ര്‍​ന്ന് ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ച​ത്. കോ​ള​നി സ​ന്ദ​ര്‍​ശ​ന​ത്തി​ല്‍ ല​ഭി​ച്ച പ​രാ​തി​ക​ളാ​ണ് ഇ​പ്പോ​ള്‍ തീ​ര്‍​പ്പാ​ക്കി വ​രു​ന്ന​ത്. ആ​ദ്യ​ഘ​ട്ട പ്ര​വ​ര്‍​ത്ത​ന​മാ​യി കോ​ള​നി​ക​ളി​ലെ മു​ഴു​വ​ന്‍ കു​ടും​ബ​ങ്ങ​ള്‍​ക്കും ആ​ധാ​ര്‍ കാ​ര്‍​ഡ് , ആ​രോ​ഗ്യ ഇ​ന്‍​ഷ്വ​റ​ന്‍​സ് കാ​ര്‍​ഡ് ,റേ​ഷ​ന്‍ കാ​ര്‍​ഡ് എ​ന്നി​വ ല​ഭ്യ​മാ​ക്കാ​നാ​യി ആ​റ​ളം പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ അ​ദാ​ല​ത്ത് സം​ഘ​ടി​പ്പി​ച്ചു. കോ​ള​നി​ക​ളി​ലെ മു​ഴു​വ​ന്‍ ആ​ളു​ക​ളെ​യും പോ​ലീ​സ് ജീ​പ്പി​ല്‍ എ​ത്തി​ച്ചാ​ണ് അ​ദാ​ല​ത്ത് പൂ​ര്‍​ത്തീ​ക​രി​ച്ച​ത്.
ച​തി​രൂ​ര്‍ 110 കോ​ള​നി​യി​ലെ പ​ട്ട​യം കി​ട്ടി​യ കു​ടും​ബ​ങ്ങ​ളു​ടെ ഭൂ​മി​യി​ലെ കാ​ട് ഈ ​മാ​സം 24,25 തി​യതി​ക​ളി​ല്‍ പോ​ലീ​സ് സേ​ന​യു​ടെ സ​ഹാ​യ​ത്തോ​ടെ വെ​ട്ടി​ത്തെ​ളി​ച്ച്‌ കൃ​ഷി​യോ​ഗ്യ​മാ​ക്കി റ​വ​ന്യൂ അ​ധി​കൃ​ത​രു​ടെ സ​ഹാ​യ​ത്തോ​ടെ അ​തി​രു​ക​ള്‍ നി​ര്‍​ണ​യി​ച്ച്‌ ന​ല്‍​കു​മെ​ന്ന് ആ​റ​ളം സി​ഐ എ.​സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞു. വി​യ​റ്റ്നാം കോ​ള​നി​യി​ലെ വ​ന്യ​മൃ​ഗ​ശ​ല്യം ത​ട​യാ​നാ​യി ട്രൈ​ബ​ല്‍ വ​കു​പ്പി​ന്‍റെ സ​ഹാ​യം തേ​ടി . ആ​റ​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷി​ജി ന​ടു​പ്പ​റ​മ്ബി​ല്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​വേ​ലാ​യു​ധ​ന്‍, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ റ​ഹി​യാ​ന​ത്ത് സു​ബി, ജോ​ഷി പാ​ല​മ​റ്റം, കെ.​സോ​ള​മ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.