ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ പി.ചിദംബരത്തിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു
ന്യൂഡൽഹി: ഐ.എൻ.എക്സ്. മീഡിയ കേസിൽ മുൻ കേന്ദ്രമന്ത്രി പി.ചിദംബരത്തിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. സി.ബി.ഐ. രജിസ്റ്റർ ചെയ്ത അഴിമതിക്കേസിലാണ് സുപ്രീംകോടതി ചൊവ്വാഴ്ച ജാമ്യം അനുവദിച്ചത്. നിലവിൽ ഐ.എൻ.എക്സ്. മീഡിയ കേസിലെ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിലാണ് ചിദംബരം.
ഐ.എൻ.എക്സ്. മീഡിയ കേസിൽ ഓഗസ്റ്റ് 21-നാണ് ചിദംബരത്തെ സി.ബി.ഐ. അറസ്റ്റ് ചെയ്തത്. സെപ്റ്റംബർ അഞ്ചിന് അദ്ദേഹത്തെ തിഹാർ ജയിലിലേക്ക് അയച്ചു. ഇതിനിടെ ജാമ്യം തേടി അദ്ദേഹം ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ജാമ്യം അനുവദിച്ചിരുന്നില്ല. സാക്ഷികളെ സ്വാധീനിച്ചേക്കാമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യഹർജി തള്ളിയത്.
ഒക്ടോബർ 17-ന് ചിദംബരത്തെ ഡൽഹിയിലെ പ്രത്യേക കോടതി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിൽവിട്ടിരുന്നു. കസ്റ്റഡിക്കാലത്ത് വീട്ടിലെ ഭക്ഷണം, മരുന്ന് എന്നിവയും യൂറോപ്യൻ ക്ലോസറ്റുള്ള ശൗചാലയവും അനുവദിച്ചായിരുന്നു കോടതി കസ്റ്റഡിയിൽ വിട്ടത്.
0 Comments