തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുന്‍ മുഖ്യമന്ത്രിയും ഭരണപരിഷ്‌കാര കമീഷന്‍ ചെയര്‍മാനുമായ വി എസ് അച്യുതാനന്ദനെ സന്ദര്‍ശിച്ചു. തിങ്കളാഴ്‌ച വൈകിട്ട് നാലരയോടെയാണ് വി എസിന്റെ ഔദ്യോഗിക വസതിയായ കവടിയാര്‍ഹൗസില്‍ ഗവര്‍ണര്‍ കുടുംബസമേതം എത്തിയത്.
വി എസിനെപോലെ അനുഭവപാരമ്പര്യമുള്ള
നേതാവിനെ സന്ദര്‍ശിക്കാന്‍ സാധിച്ചതില്‍ ഗവര്‍ണര്‍ സന്തോഷം പ്രകടിപ്പിച്ചു. വി എസിന് അദ്ദേഹം ജന്മദിനാശംസ നേര്‍ന്നു. താന്‍ കേരളത്തില്‍ ഉള്ളകാലത്തോളം വി എസിന്റെ എല്ലാ പിറന്നാളിനും ആശംസ നേരാന്‍ എത്തുമെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. നിറഞ്ഞ പുഞ്ചിരിയോടെ ഗവര്‍ണറെ സ്വീകരിച്ച വി എസ് അദ്ദേഹത്തിന്റെ സന്ദര്‍ശനത്തിന് നന്ദി പറഞ്ഞു.
0 Comments