കുഴല്‍ക്കിണറില്‍ വീണ സുജിത്ത് രാജ്യത്തെ കണ്ണീരിലാഴ്ത്തി യാത്രയായി

കോ​യ​മ്ബ​ത്തൂ​ര്‍: രാ​ജ്യ​ത്തെ ക​ണ്ണീ​രി​ലാ​ഴ്ത്തി ട്രി​ച്ചി മ​ണ​പ്പാ​റ ന​ടു​ക്കാ​ടി​പ്പ​ട്ടി​യി​ല്‍ കു​ഴ​ല്‍​ക്കി​ണ​റി​ല്‍ വീ​ണ ര​ണ്ടു വ​യ​സു​കാ​ര​ന്‍ സു​ജി​ത്ത് മ​രി​ച്ചു. നാ​ലു ദി​വ​സ മാ​യി സു​ജി​ത്ത് കി​ണ​റ്റി​ല്‍ വീ​ണി​ട്ട്. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് കു​ട്ടി മ​രി​ച്ച​ത്.

കു​ഴ​ല്‍​ക്കി​ണ​റി​ലൂ​ടെ ത​ന്നെ മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്തു. അ​ഴു​കി​യ നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹ​മെ​ന്നു ഗ​താ​ഗ​ത വ​കു​പ്പ് പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി ജെ. ​രാ​ധാ​കൃ​ഷ്ണ​ന്‍ പറഞ്ഞു. മൃതദേഹം മ​ണ​പ്പാ​റ​യി​ലെ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ലേ​ക്കു മാറ്റി. പി​ന്നീ​ട് പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​ന് ശേ​ഷം ബ​ന്ധു​ക്ക​ള്‍​ക്ക് കൈ​മാ​റി. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണു ബ്രി​ട്ടോ​യു​ടെ മ​ക​ന്‍ സു​ജി​ത്ത് ക​ളി​ക്കു​ന്ന​തി​നി​ടെ കു​ഴ​ല്‍​ക്കി​ണ​റി​ല്‍ വീ​ണ​ത്. വൈ​കി​ട്ട് 5.40നാ​ണു മു​റ്റ​ത്തു ക‌​ളി​ക്കു​ന്ന​തി​നി​ടെ കു​ട്ടി സ​മീ​പ​ത്തെ കു​ഴ​ല്‍ കി​ണ​റി​ല്‍ വീ​ണ​ത്. ആ​ദ്യം 25 അ​ടി‌​യി​ലാ​യി​രു​ന്ന കു​ട്ടി ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​നി​ടെ 100 അ​ടി​യി​ലേ​ക്കു വീ‌​ണു. കു​ഴ​ല്‍ കി​ണ​റി​ന്‍റെ ആ​ഴം 600 അ​ടി​യാ​ണ്.