ദുരന്തങ്ങളെ നേരിടാന്‍ വയനാടന്‍ സേന സജ്ജമാകുന്നു
ദുരന്തങ്ങളെ തദ്ദേശീയമായി തന്നെ നേരിടാന്‍ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വയനാടന്‍ സേന സജ്ജമാകുന്നു. സേവന സന്നദ്ധരായ യുവാക്കളെ അണിനിരത്തി രൂപീകരിക്കുന്ന സംസ്ഥാനത്തെ തന്നെ ആദ്യ ജനകീയ ദുരന്ത നിവാരണ സേനയുടെ പരിശീലനങ്ങള്‍ക്ക് വയനാട്ടില്‍ തുടക്കമായി. കല്‍പ്പറ്റ മുനിസിപല്‍ ടൗണ്‍ ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ പരിശീലനം ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്ത അഞ്ഞൂറോളം പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ പരിശീലനം നല്‍കിയത്. പഞ്ചായത്ത് തലത്തില്‍ തിരഞ്ഞെടുത്ത 1200 ഓളം വനിതകള്‍ക്കുള്ള പരിശീലനവും പുരോഗമിക്കുകയാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
0 Comments