രാജു നാരായണ സ്വാമിക്ക് നിര്‍ബന്ധിത പിരിച്ചുവിടല്‍ നല്‍കണമെന്ന ശുപാര്‍ശ മുഖ്യമന്ത്രി തളളി
തിരുവനന്തപുരം: മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ രാജു നാരായണ സ്വാമിക്കു നിര്‍ബന്ധിത വിരമിക്കല്‍ നല്‍കണമെന്ന ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള ഉന്നതതല സമിതി നല്‍കിയ ശുപാര്‍ശ മുഖ്യമന്ത്രി പിണറായി വിജയന്‍ തള്ളി. ജോലിയില്‍ സ്വാമി വീഴ്ചകള്‍ വരുത്തിയിട്ടുണ്ടെങ്കിലും നിര്‍ബന്ധിത വിരമിക്കല്‍ ഒഴിവാക്കണമെന്ന വിലയിരുത്തലോടെ മുഖ്യമന്ത്രി ഫയല്‍ മടക്കി. ഇതോടെ രാജു നാരായണസ്വാമിക്കു കേരള കേഡറില്‍ തുടരാനാകും.
സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്റെ ഉത്തരവാദിത്തവും അച്ചടക്കവും പാലിക്കാത്ത നാരായണ സ്വാമിക്കു നിര്‍ബന്ധിത വിരമിക്കല്‍ നല്‍കണമെന്നു സമിതി കഴിഞ്ഞ ജൂണിലാണു ശുപാര്‍ശ നല്‍കിയത്. എന്നാല്‍, ശുപാര്‍ശയില്‍ മുഖ്യമന്ത്രി വിശദീകരണം തേടി. സമിതി നല്‍കിയ വിശദീകരണം ഉള്‍പ്പെടെ പരിശോധിച്ച ശേഷമാണു കടുത്ത ശിക്ഷ ഒഴിവാക്കിയത്.
0 Comments