ചെണ്ട മുറിയൻ കപ്പയും, കാന്താരിയും ,കട്ടൻ കാപ്പിയും  ഒരുമയോടെ  വീണ്ടും രുചിച്ച് കുടിയേറ്റ മക്കൾ


കേളകം:മണത്തണ- അമ്പായത്തോട്റോഡ് നിർമ്മാണ ജൂബിലിയുടെ ഭാഗമായി മനുഷ്യചങ്ങലയിൽ കൈ കോർത്തവർക്ക് പഴമക്കാരുടെ ഇഷ്ട വിഭവമായ ചെണ്ട മുറിയൻ കപ്പയും, കാന്താരിയും ,കട്ടൻ കാപ്പിയും വിളമ്പി നാട്ടുകാർ.കുടിയേറ്റ കാലത്ത് റോഡ് നിർമ്മാണ വേളയിൽ പങ്കെടുത്തവർ വിശപ്പടക്കിയ കപ്പയും, കാന്താരിയും, കട്ടൻ കാപ്പിയും ജൂബിലി ആഘോഷത്തിൽ പങ്കെടുത്ത ആയിരങ്ങളും ഒരുമയോടെ വീണ്ടും രുചിയറിഞ്ഞു.മണത്തണ, കണിച്ചാർ, കൊട്ടിയൂർ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് പ്രദേശവാസികൾ ജൂബിലി സംഘാടക സമിതിയുടെ സഹകരണത്തോടെ ചെണ്ട മുറിയൻ കപ്പയും, കാന്താരിയും, പിന്നെ കട്ടൻ കാപ്പിയും  വിളമ്പിയത്.