മലമാൻ ഇടിച്ച് പരുക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു
മലമാൻ ഇടിച്ച് പരുക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു. ആറളം ഫാം 11- ബ്ലോക്ക് താമസക്കാരൻ. ചെത്തുതൊഴിലാളി ജയരാജൻ ( 35 ) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച രാത്രി ജോലി കഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്ക് വരികയായിരുന്ന ജയരാജൻ കീഴ്പ്പള്ളി പരിപ്പ്തോട് വെച്ച് മലമാൻ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാധത്തിൽ തെറിച്ചു വീണ് ഏറെ നേരം കഴിഞ്ഞാണ് അതുവഴി വന്നവർ ആശുപത്രിയിൽ എത്തിച്ചത്.തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവാവ് സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു
0 Comments