ഇന്ന് വിജയദശമി; അറിവിന്റെ
ആദ്യാക്ഷരം കുറിക്കാന്‍ കുരുന്നുകള്‍
ആദ്യാക്ഷരം കുറിക്കാന്‍ കുരുന്നുകള്‍
വിജയദശമി നാളില്‍ അറിവിന്റെ ആദ്യാക്ഷരം കുറിക്കാന്‍ ഒരുങ്ങി കുരുന്നുകള്‍. നവരാത്രിയുടെ അവസാന നാള്‍ എന്നറിയപ്പെടുന്ന വിജയദശമി ദിനത്തില്‍ കുട്ടികളെ അറിവിന്റെ വെളിച്ചത്തിലേക്ക് കൈപിടിച്ച് കൊണ്ടുവരാന്‍ സംസ്ഥാനത്തൊട്ടാകെ വിപുലമായ സജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ക്ഷേത്രങ്ങള്‍, സാംസ്്കാരിക കേന്ദ്രങ്ങള്‍, ഗ്രന്ഥശാലകള്‍, സന്നദ്ധ സ്ഥാപനങ്ങള്‍ എന്നിവയിലൂടെ ആയിരക്കണക്കിന് കുട്ടികളാണ് ആദ്യാക്ഷരം കുറിക്കുന്നത്.
നാവില്‍ സ്വര്‍ണമോതിരം കൊണ്ടും അരിയില്‍ ചൂണ്ടുവിരല്‍കൊണ്ടും ഹരിശ്രീ ഗണപതയേ നമ: എഴുതി കുട്ടികള്‍ അറിവിന്റെ ലോകത്തേക്ക് പിച്ചവെക്കും. സാഹിത്യ സാംസ്‌കാരിക കലാരംഗത്തെ പ്രമുഖരും എഴുത്താശാന്‍മാരുമാണ് കുരുന്നുകളെ എഴുത്തിനിരുത്തിയത്.


0 Comments