വിദ്യാഭ്യാസ വായ്പ പ്രശ്നം കേരളത്തിലെ ഏറ്റവും വലയ സാമൂഹിക പ്രശ്നം - സൈനുദ്ദീൻ കരിവെള്ളൂർ
ഇരിട്ടി: കേരളം ഇന്നനുഭവിക്കുന്ന ഏറ്റവും വലിയ സാമൂഹിക പ്രശ്നമായി വിദ്യാഭ്യാസ വായ്പയെടുത്ത കുട്ടികളുടേതും രക്ഷിതാക്കളുടേയും ജീവിതം മാറിയിരിക്കുന്നു എന്ന് എഡ്യുക്കേഷൻ ലോണീസ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് സൈനുദ്ദീൻ കരിവെള്ളൂർ
പ്രസ്താവിച്ചു. ഇരിട്ടി മർച്ചന്റ് അസോസിയേഷൻ ഹാളിൽ വിദ്യാഭ്യാസ വായ്പ എടുത്ത വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും സംഗമം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.2018ൽ പിണറായി സർക്കാർ പ്രഖ്യാപിച്ച വിദ്യാഭ്യാസ വായ്പ തിരിച്ചടവ് പദ്ധതി തട്ടിപ്പായിരുന്നുവെന്ന് തെളിഞ്ഞു.75000 പേരിൽ നിന്ന് അപേക്ഷ സ്വീകരിച്ചതിൽ ഒരാൾക്ക് പോലും സഹായം അനുവദിച്ചിട്ടില്ലെന്ന പത്താം നിയമസഭാ സമ്മേളനത്തിൽ ധനമന്ത്രി തോമസ് ഐസക്ക് മറുപടി തന്നതിലൂടെ ഈ സർക്കാർ വക തട്ടിപ്പ് വ്യക്തമായിരിക്കുന്നു... വിദ്യാഭ്യാസ വായ്പയെടുത്തതിന്റെ പേരിൽ നിരന്തരം ബാങ്കകളുടെ മാനസിക പീഢനം ഏറ്റുവാങ്ങുന്ന കുട്ടികളുടേയും രക്ഷിതാക്കളുടെയും വിഷയത്തിൽ കേന്ദ്ര- കേരള സർക്കാറുകൾ ക്രിയാത്മകമായി ഇടപെടണമെന്നും ഇതിനായി ജനപ്രതിനിധികൾ ഭരണകൂടങ്ങളിൽ ശക്തമായ സമ്മർദ്ദം ചെലുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.എഡ്യുക്കേഷൻ ലോണീസ് വെൽഫെയർ അസോസിയേഷൻ (ELWA) ജില്ലാ പ്രസിഡന്റ് ബെർണബാസ് ഫെർണാണ്ടസ് അദ്ധ്യക്ഷത വഹിച്ചു.
ഇ.എൽ.ഡബ്ല്യു.എ സംസ്ഥാന സെക്രട്ടറി ലില്ലി ജെയിംസ്, സാമുവൽ. കെ.ജി, വിദ്യാനന്ദൻ കൊട്ടിയൂർ ,തോമസ് തോട്ടത്തിൽ, നിഷ പേരാവൂർ അബൂബക്കർ ഉളിയിൽ എന്നിവർ സംസാരിച്ചു. മണ്ഡലം പ്രസിഡണ്ട് അബ്ദുൽ ഖാദർ ദർശന സ്വാഗതവും, സെക്രട്ടറി കാസിമി കീഴ്പ്പള്ളി നന്ദിയും പറഞ്ഞു.


0 Comments