സഞ്ചാരികൾക്ക് ദ്യശ്യ
വിസ്മയമാണ് ഏലപ്പീടിക: പക്ഷേ എത്തിപ്പെടാൻ വഴിയെവിടെ?
പേരാവൂർ: ദ്യശ്യ
വിസ്മയമാണ് ഏലപ്പീടികയെങ്കിലും എത്തിപ്പെടാനുള്ള പാതകൾ തകർന്നത് വിനോദ സഞ്ചാരികൾക്ക് ദുരിതമാകുന്നു. നിടും പ്പൊയിൽ പാതയിലൂടെ കടന്ന്
പോകുമ്പോൾ യാത്രക്കാർക്ക്
ഇടത്താവളമായി പാൽ നുര പോലെ വെള്ളച്ചാട്ടവുമുണ്ട്.
ഏലപ്പീടിക വിനോദ സഞ്ചാര
മേഖലയുടെ ഭാഗമായ
വെള്ളച്ചാട്ടത്തിൽ മഴ ശമിച്ചതോടെ
വെള്ളത്തിന്റെ കുതിപ്പും കുറഞ്ഞു..
കണ്ണൂർ ജില്ലയിലെ പേരാവൂർ
ബ്ലോക്കിൽ സ്ഥിതിചെയ്യുന്ന ഒരു
ഗ്രാമമാണ് ഏലപ്പീടിക. പഴശ്ശിരാജാവ്
ബ്രിട്ടീഷ് പടയുമായി ഏറ്റുമുട്ടിയ
പേര്യചുരം ഉൾപ്പെടുന്നതാണ് ഈ
ഗ്രാമം. വലിയ മലകളും അരുവികളും
ധാരാളം പക്ഷിമൃഗാദികളും ഉള്ള ഈ
പ്രദേശം സമുദ്രനിരപ്പിൽ നിന്നും
ഏകദേശം1000 മീറ്റർ ഉയരത്തിലാണ്.
കണ്ണൂർ ജില്ലയുടെ പല ഭാഗങ്ങളും
അറബിക്കടലും ഇവിടെ നിന്നും
വീക്ഷിക്കുവാൻ സാധിക്കും.
മലബാർ കുടിയേറ്റത്തിന്റെ
സിരാകേന്ദ്രമായ പേരാവൂരിൽ നിന്നും
പതിനൊന്ന് കിലോമീറ്റർ തെക്ക്
കിഴക്കായി സ്ഥിതിചെയ്യുന്ന ഈ
പ്രദേശത്തേക്ക് കുടിയേറ്റത്തിന്റെ ആദ്യ
നാളുകളിൽ തന്നെ ജനവാസം
തുടങ്ങിയതായി ചരിത്ര രേഖകൾ
പറയുന്നു.തലശ്ശേരി-വയനാട് സംസ്ഥാന
പാതയിൽ നിന്നും ഒരു കിലോമീറ്റർ മാറി
വയനാട് ചുരത്തിന്റെ അടിവാരത്ത്
സ്ഥിതിചെയ്യുന്ന ഈ പ്രദേശത്തേക്ക്
ധാരാളം വിനോദസഞ്ചാരികൾ
വരാറുള്ളതാണ്.നിലവിലെ തകർന്ന പാതകൾ അതിന് തടസ്സമായിട്ടുണ്ട്. പാതകൾ ഗതാഗത യോഗ്യമാക്കു5xകയാണ് പരിഹാരം.h
0 Comments