സ്തനാര്‍ബുദ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ക്വിസ് മല്‍സരം
സ്തനാര്‍ബുദ ബോധവല്‍ക്കരണ മാസാചരണത്തിന്റെ ഭാഗമായി കണ്ണൂര്‍ മലബാര്‍ ക്യാന്‍സര്‍ കെയര്‍ സൊസൈറ്റിയും കണ്ണൂര്‍ ആകാശവാണിയും സംയുക്തമായി ക്വിസ് മല്‍സരം നടത്തുന്നു. കാന്‍ ക്വിസ് എന്ന പേരിലുള്ള മല്‍സരത്തില്‍ കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. പ്രാഥമിക മല്‍സരം അതാത് കോളേജുകളിലും ഫൈനല്‍ മല്‍സരം കണ്ണൂരിലുമാണ് നടത്തുക. മൂന്ന് പേര്‍ വീതം ഉള്ള അഞ്ച് ഗ്രൂപ്പുകള്‍ ഓരോ കോളേജില്‍ നിന്നും രജിസ്റ്റര്‍ ചെയ്യണം. ഫൈനലില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ ലഭിക്കുന്ന ഗ്രൂപ്പിന് യഥാക്രമം 10001, 7501, 2501 രൂപയുടെ ക്യാഷ് പ്രൈസും മെമെന്റോയും സര്‍ട്ടിഫിക്കറ്റും ലഭിക്കും. നാലും അഞ്ചും സ്ഥാനക്കാര്‍ക്ക് മെമെന്റോയും സര്‍ട്ടിഫിക്കറ്റും ലഭിക്കും. പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ 04972705309, 9446525309 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
0 Comments