ഗെയിൽ; നീരുറവകൾ പൂർവ്വ സ്ഥിതിയിലാക്കുമെന്ന് ഗെയിൽ ഉദ്യോഗസ്ഥർ

ഗെയിൽ വാതക പൈപ്പ് ലൈൻ കടന്നു പോയ പ്രദേശങ്ങളിലെ നീരുറവകൾ, ക്യഷിയിടം, റോഡുകൾ, മതിലുകൾ പൂർവ്വ സ്ഥിതിയിലാക്കുമെന്ന് ഗെയിൽ ഉദ്യോഗസ്ഥർ ഉറപ്പ് നൽകി. ത്യപ്രങ്ങോട്ടൂർ പഞ്ചായത്ത് ഭരണ സമിതി നൽകിയ പരാതിയിലാണ് നടപടി. പരാതിയുടെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ ഗെയിൽ ഉദ്യോഗസ്ഥരായ കണ്ണൂർ ക്യാംപ് മാനേജർ സിറാജുദ്ധീൻ, ഗെയിൽ റവന്യൂ പ്രതിനിധികളായ ഫൽഗുണൻ, ശ്രീധരൻ, കെ.പി.ടി.എൽ പ്രതിനിധികളായ ധർമചന്ദ്രൻ ചൗഹാൻ, അശോകൻ വടവതി, ഷഖിൽ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് തെക്കയിൽ സക്കീന, മുൻ പ്രസിഡൻ്റ് കാട്ടൂർ മഹമൂദ്, ജനപ്രതിനിധികളായ എ.പി ഇസ്മായീൽ, നസീമ ചാമാളി, പഞ്ചായത്ത് സെക്രട്ടറി ഉണ്ണി ക്യഷ്ണൻ എന്നിവരുമായുള്ള ചർച്ചയിലാണ് തീരുമാനം. ഗെയിൽ, റവന്യൂ, ക്യഷി ഉദ്യോഗസ്ഥർ സംഭവ സ്ഥലങ്ങൾ സന്ദർശിച്ചു.