വട്ടിയൂര്‍കാവില്‍ എന്‍.എസ്.എസ് പിന്തുണ യു.ഡി.എഫിന്

തിരുവനന്തപുരം: വട്ടിയൂര്‍കാവ് ഉപതെരഞ്ഞെടുപ്പില്‍ എന്‍.എസ്.എസ് യു.ഡി.എഫിന് പിന്തുണ നല്‍കും. കെ. മോഹന്‍കുമാറിനായി എന്‍.എസ്.എസ് പരസ്യ പ്രചരണം നടത്തും. ഇതിനായി പൊതുയോഗങ്ങള്‍ വിളിക്കാന്‍ കരയോഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.
വട്ടിയൂര്‍കാവില്‍ വി.കെ. പ്രശാന്താണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി. എസ്. സുരേഷ് എന്‍.ഡി.എ മുന്നണിയിലും മത്സരിക്കുന്നു.
മുന്നാക്ക സമുദായങ്ങള്‍ക്കും എന്‍.എസ്.എസിനും വേണ്ടി സര്‍ക്കാര്‍ എന്ത് നന്മയാണ് ചെയ്തതെന്ന് കഴിഞ്ഞ ദിവസം ജി. സുകുമാരന്‍ നായര്‍ കുറ്റപ്പെടുത്തിയിരുന്നു.