പേരാവൂരിൽ തൊഴിലുറപ്പ് പദ്ധതി മേറ്റുമാര്‍ക്കുള്ള പരിശീലന പരിപാടി നടത്തി
പേരാവൂർ:മഹാത്മാ ഗാന്ധി ദേശിയ തൊഴിലുപ്പ് പദ്ധതി മേറ്റുമാര്‍ക്കുള്ള പരിശീലന പരിപാടിയുടെ ഭാഗമായി പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ വെച്ച് തൊഴിലുറപ്പ് മേറ്റുമാര്‍ക്ക് പരിശീലനം നല്‍കി. . പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ, കേളകം,കണിച്ചാര്‍ പഞ്ചായത്തിലെ മേറ്റുമാര്‍ക്കായാണ് പരിശീലനം നല്‍കിയത്. പരിശീലന പരിപാടി ഈ മാസം 29 ന് സമാപിക്കും. പരീശീലന പരിപാടിക്ക് രവീന്ദ്രന്‍ തൊടീക്കളം നേതൃത്വം നൽകി


0 Comments