ചെറുകുന്നിൽ ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിൽ കാറിടിച്ച് നിർത്താതെ പോയി; പുറകെ വന്ന ബസ്സ് കയറി മധ്യവയസ്കന് ദാരുണാന്ത്യം
കണ്ണപുരം: ചെറുകുന്ന് തറക്ക് സമീപം ഹൈസ്കൂളിന് മുന്നിൽ കണ്ണപുരം ഭാഗത്തേക്ക് വരികയായിരുന്ന ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിൽ കാറിടിച്ച് വീഴ്ത്തി നിർത്താതെ പോയി, പുറകിൽ വരുകയായിരുന്ന ബസ്സ് ദേഹത്തു കൂടി കയറിയിറങ്ങി മധ്യവയസ്കൻ മരണപ്പെട്ടു. കണ്ണപുരം സ്വദേശി അബൂബക്കർ ഹാജിയാണ് തൽക്ഷണം മരണപ്പെട്ടത് പുറകിലിരുന്ന ഭാര്യക്കും പരിക്കേറ്റു ഇരുവരേയും ചാലമിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാട്ടൂൽ ഭാഗത്ത് നിന്നും വരുന്ന റെയിൻമ്പോ ബസ്സിടിച്ചാണ് മരണപ്പെട്ടത്. ഇരുവരും ഡോക്ടറെ കാണിച്ച് മടങ്ങിവരുന്ന വഴി ചുവന്ന വാഗണർ കാർ ഇടിച്ച് വീഴ്ത്തി നിർത്താതെ പോകുകയിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു കണ്ണപുരം പോലീസ് സ്ഥലത്തെത്തി സമീപത്തുള്ള സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് അപകട കാരണമായ കാർ കണ്ടെത്താനുള്ള ശ്രമം ഈർജ്ജിതമാക്കി


0 Comments