പേരാവൂര്‍:രാജ്യത്തിന്റെ ജനാധിപത്യത്തെ തകര്‍ക്കുന്ന ഭരണമാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നടത്തിക്കൊണ്ടിരിക്കുന്നത് കേന്ദ്രം ഭരിക്കുന്ന മോദിയും കേരളം ഭരിക്കുന്ന വിജയനും ഒരേ തൂവല്‍ പക്ഷികളാണ്. വീണ്ടും വീണ്ടും അധികാരത്തില്‍ തുടരാനുള്ള ഹീന പ്രവര്‍ത്തികള്‍ ആണ് ഇരുവരും ചെയ്തുകൊണ്ടിരിക്കുന്നതെന്നും പ്രൊഫസര്‍ എ.ഡി മുസ്തഫ പറഞ്ഞു. പെന്‍ഷന്‍ പരിഷ്‌കരണം അവ്യക്തമായി നിലനില്‍ക്കുന്നതിനാല്‍ ഒരു ഇടക്കാല ആശ്വാസം എന്ന നിലയില്‍ ആയിരം രൂപ ലഭ്യമാക്കുന്നതിനുള്ള ഇടപെടലുകള്‍ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ പേരാവൂര്‍ വാര്‍ഷിക സമ്മേളനവും പുതിയ മെമ്പര്‍ മാര്‍ക്കുള്ള സ്വീകരണവും തൊണ്ടിയില്‍ സീന ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പേരാവൂര്‍ യൂണിറ്റ് പ്രസിഡന്റ് വി.ഡി ജോര്‍ജ് മാസ്റ്റര്‍ അധ്യക്ഷനായി. കെ മോഹനന്‍, പൊയില്‍ മുഹമ്മദ്, ലിസി ജോസഫ്, കെ ജെ ജോര്‍ജ് മാസ്റ്റര്‍, രാജീവന്‍ കളത്തില്‍, എം.എം മൈക്കിള്‍, ജോര്‍ജ് സൈമണ്‍, വി.ഡി ജോര്‍ജ്, പി.എ ജോണ്‍, എം രത്‌നം, വി.ടിഅന്നമ്മ, കെ കുഞ്ഞികൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു

0 Comments