പേരാവൂര്‍: ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡിലെ ശലഭം ജെ.എല്‍.ജി ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ വാര്‍ഡിന്റെ വിവിധ സ്ഥലങ്ങളില്‍ നെല്ല്, വാഴ, മരച്ചീനി, മഞ്ഞള്‍, വിവിധ ഇനം പച്ചക്കറികള്‍ എന്നിവയാണ് കൃഷി ചെയ്തിരിക്കുന്നത്.ഇതില്‍ കുനിത്തല പൂവ്വത്തില്‍ കൃഷി ചെയ്ത ഒരേക്കറിലധികമുള്ള നെല്‍കൃഷിയുടെ കൊയ്ത്തുത്സവമാണ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ബാബു മാസ്റ്ററുടെ അധ്യക്ഷതയില്‍  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിജി ജോയി ഉദ്ഘാടനം ചെയ്തത്.ചടങ്ങില്‍ സി.ഡി.എസ് ചെയര്‍ പേഴ്‌സണ്‍ ബിന്ദു മഹേഷ്, ജെഎല്‍.ജി.ഗ്രൂപ്പ് അംഗങ്ങളായ ഗിരിജ, ശാരദ, പുഷ്‌ലത, റോസമ്മ, സി.ഡി.എസ്.അംഗം പി.ജെ. ത്രേസ്സ്യ ,എ.ഡി.എസ്.അംഗം സനില ബാലന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.