കൊച്ചി: മഴക്കെടുതി രൂക്ഷമായതിനെ തുടർന്ന് കൊച്ചി കോർപ്പറേഷന് ഹൈകോടതിയുടെ രൂക്ഷ വിമർശനം. കോർപറേഷന്‍റെ പ്രവർത്തനം സുതാര്യമല്ല. കോർപറേഷൻ പിരിച്ചുവിടാനുള്ള ധൈര്യം സർക്കാർ കാണിക്കണമെന്നും ഹൈകോടതി പരാമർശിച്ചു. 

അതി രൂക്ഷമായ വെള്ളക്കെട്ടാണ് കൊച്ചിയിലുണ്ടാകുന്നത്. ചെറിയ മഴക്ക് തന്നെ കൊച്ചിയിൽ വെള്ളക്കെട്ടുണ്ടാകുന്ന അവസ്ഥയാണ്. കേരളത്തിൽ മനുഷ്യർക്ക് ജീവിക്കാനുള്ള അടിസ്ഥാനമൊരുക്കണം. വിഷയത്തിൽ അഡ്വക്കറ്റ് ജനറൽ വിശദീകരണം നൽകണമെന്നും കോടതി നിർദേശിച്ചു. 

നാളെ ഹരജി വീണ്ടും കോടതിയുടെ പരിഗണിക്കും. പേരണ്ടൂർ കനാൽ നവീകരണവുമായി ബന്ധപ്പെട്ട ഹരജിയിലാണ് കോടതിയുടെ പരാമർശം.