കണ്ണൂര്‍: മണലാരണ്യത്തിലെ ജീവിതത്തില്‍ ബാക്കിയായ ചെറിയ തുകയുടെ കടം. ആ കടത്തിെന്റ പേരില്‍ രണ്ടു പതിറ്റാണ്ടിനുശേഷം അവര്‍ കണ്ടുമുട്ടി. കണ്ണൂര്‍ മുണ്ടേരി ചാപ്പയിലെ അബ്ദുല്‍ സലാമും മലപ്പുറം തിരൂര്‍ ബീരാന്‍ചിറ കണ്ണിയത്ത് സെയ്തൂട്ടി എന്ന ഉണ്ണിയും തമ്മിലുള്ള കൂടിക്കാഴ്ച ഉറവ വറ്റാത്ത നന്മയുടെ വിളംബരം കൂടിയായി.
1998 - 2000 കാലത്ത് ഷാര്‍ജയില്‍ ഒന്നിച്ചായിരുന്നു സെയ്തൂട്ടിയും സലാമും. അന്ന് സലാമില്‍ നിന്ന് കുറച്ചുതുക സെയ്തൂട്ടി കടമായി വാങ്ങി. അത് തിരിച്ചുനല്കുന്നതിനുമുമ്ബ് സലാം ഗള്‍ഫ് ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങി. വൈകാതെ സെയ്തൂട്ടിയും പ്രവാസം മതിയാക്കി. വാങ്ങിയ പണം തിരിച്ചുനല്‍കാനുള്ള സാഹചര്യം ഒത്തുവന്നപ്പോള്‍ നാട്ടില്‍ സലാമിെന കണ്ടെത്താനുള്ള വിലാസമോ മറ്റു വിവരങ്ങളോ െസയ്തൂട്ടിയുടെ പക്കലുണ്ടായിരുന്നില്ല. ബാക്കിയായ കടത്തെ ചൊല്ലിയുള്ള നീറ്റല്‍ പങ്കുവെച്ചപ്പോള്‍ സുഹൃത്തുക്കളാണ് സമൂഹ മാധ്യമങ്ങള്‍ വഴി അന്വേഷിക്കാന്‍ സെയ്തൂട്ടിയോട് നിര്‍ദേശിച്ചത്.
അതേക്കുറിച്ച് ഒന്നുമറിയാത്ത സെയ്തൂട്ടി മകന് ഷാജഹാെന്റ സഹായത്തോടെ വോയ്സ് ക്ലിപ് തയാറാക്കി വാട്സ് ആപ്പില്‍ ഇട്ടു. വൈറലായ വോയ്സ് ക്ലിപ് ഒടുവില്‍ മടിക്കേരിയില്‍ ബിസിനസ് ചെയ്യുന്ന സലാമിെന്റ ഫോണിലുമെത്തി. അങ്ങനെ ഇരുവരും ഫോണില്‍ സംസാരിച്ച് പരസ്പരം തിരിച്ചറിഞ്ഞു. കടം വീട്ടാനുള്ള തുകയുമായി വെള്ളിയാഴ്ച രാവിലെ കണ്ണൂരിലെത്തിയ സെയ്തൂട്ടിയെയും മകന് ഷാജഹാനെയും സലാം റെയില്‍വേ സ്റ്റേഷനിലെത്തി സ്വീകരിച്ച് വീട്ടിലേക്ക് കൊണ്ടുവരുകയായിരുന്നു.
കോഴിക്കറിയും പത്തിരിയും വിളമ്ബിയ പ്രാതലിനൊപ്പം രണ്ടു പതിറ്റാണ്ടിനപ്പുറത്തെ ഓര്‍മകള്‍ അവര്‍ പങ്കുവെച്ചു. സെയ്തൂട്ടിയുടെ കണ്ണുനിറഞ്ഞു. സലാമിെന്റ കണ്ഠമിടറി. കണ്ണടയുേമ്ബാള് കടം ബാക്കിയാക്കരുതെന്ന പ്രാര്‍ഥന പടച്ചവന് കേട്ടുവെന്ന് സെയ്തൂട്ടി. തിരികെ കിട്ടിയ പണമല്ല, ഇത്രയും കാലം അത് കൂട്ടുകാരന് ഓര്ത്തുവെച്ചതും തന്നെ കാണാന്‍ വന്നതിലുമാണ് സന്തോഷമെന്ന് സലാം.
തിരൂരിലെ വീട്ടിലേക്ക് സലാമിനെയും കുടുംബത്തെയും ക്ഷണിച്ചാണ് ഇവര്‍ ഉച്ചയോടെ മടങ്ങിയത്.

0 Comments