ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് ഇരിട്ടി ലോക്കൽ അസോസിയേഷൻ ത്രിദിന പട്രോൾ ലീഡേഴ്സ് ട്രെയിനിങ് ക്യാമ്പ്  മഞ്ഞളാപുറം  യുപി സ്കൂളിൽ ആരംഭിച്ചു 
സ്കൂൾ മാനേജർ ഫാ. തോമസ് കീഴാരത്തിന്റ അധ്യക്ഷനായിരുന്നു അഡ്വ:  സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. മൂന്നു ദിവസം നീണ്ടുനിൽക്കുന്ന ക്യാമ്പിൽ 200 ലധികം കുട്ടികൾ, വിവിധ വിദ്യാലയങ്ങളിൽ നിന്നായി പങ്കെടുക്കുന്നു. വ്യക്തിത്വവികസനം രാജ്യസ്നേഹം അച്ചടക്കം എന്നിവ വളർത്തുന്നതിന് പ്രത്യേകം പരിശീലനം കുട്ടികൾക്ക് ക്യാമ്പിൽ നൽകുന്നു .ഇരിട്ടി ലോക്കൽ അസോസിയേഷൻ സെക്രട്ടറി  അപർണ , ക്യാമ്പ് ലീഡർ മരിയ,വിശ്വൻ മാസ്റ്റർ ,വിജയൻ മാസ്റ്റർ എന്നിവർ ക്യാമ്പിന്റെ ഉദേശങ്ങളെ കുറിച്ച് വിശദീകരിച്ചു ജില്ലാ സെക്രട്ടറി ബിജോയ് മുഖ്യപ്രഭാഷണം നടത്തി.സ്കൂൾ ഹെഡ്മാസ്റ്റർ മാത്യു ജോസഫ്,
  ട്രഷറർ ബെന്നി മാത്യു, ജയ്സൺ ബിജു, പിടിഎ പ്രസിഡണ്ട് സന്തോഷ് സ്റ്റീഫൻ ,തോമസ് ,തങ്കച്ചൻ ,ബിജു തുടങ്ങിയവർ 
ആശംസകളർപ്പിച്ചു.