കേളകം:ഹൈദ്രബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വയാ ട്രസ്റ്റിന്റെയും ,മണത്തണ കൂട്ടം പരിസ്ഥിതി സൗഹൃദ വാട്‌സ് ആപ്പ് കൂട്ടായ്മയുടെയും സംയുക്താഭിമുഖ്യത്തില്‍ വയനാട് കണ്ണൂര്‍ജില്ലകളിലെ പ്രകൃതി ദുരന്തം അനുഭവപ്പെട്ടവര്‍ക്കും ആദിവാസി കുടുംബങ്ങള്‍ക്കുമായി സോളാര്‍ ലൈറ്റുകളും ,ഭക്ഷണ കിറ്റുകളും വിതരണം ചെയ്തു.കൊട്ടിയൂര്‍ പഞ്ചായത്തിലെ മന്ദംചേരിയിലും ,കേളകം പഞ്ചായത്തിലെ ശാന്തിഗിരിയിലും ,അടക്കാത്തോട്ടിലും,നാനാനിപൊയിലിലും സോളാര്‍ ലൈറ്റുകള്‍ വിതരണം ചെയതു.വയാ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ വയനാട് ജില്ലകളിലേക്കായി 15000 സോളാര്‍ ലൈറ്റുകളും,15000 ഭക്ഷണ കിറ്റുകളുമാണ് വിതരണം നടത്തിയത്.ശാന്തിഗിരിയില്‍ നടന്ന ചടങ്ങില്‍ വയാ ട്രസ്റ്റ് ഭാരവാഹി സതീഷ് കുമാര്‍,പഞ്ചായത്ത് മെമ്പർ സിന്ധുമുഞ്ഞനാട്ട് ,മണത്തണ കൂട്ടം പ്രതിനിധികളായ സ്റ്റാന്‍ലിജോര്‍ജ്, ദിലീപൻ ,മഞ്ജുഷ,ഗോപിനാഥ് വിവിധ രാഷ്ട്രീയ കക്ഷിനേതാക്കളായ സന്തോഷ് മണ്ണാര്‍കുളം,ജോര്‍ജ് കുട്ടി മുക്കാടന്‍ എന്നിവര്‍ സംബന്ധിച്ചു .

0 Comments