ആറളം പഞ്ചായത്തിലെ എട്ടാം വാർഡിൽ പെടുന്ന പടിഞ്ഞാറെ വട്ടപ്പറമ്പിൽ കാട്ടാനക്കൂട്ടം വ്യാപകമായ കൃഷിനാശം ഉണ്ടാക്കി ഇന്നലെ രാത്രി പതിനൊന്നരയോടെ എത്തിയ കാട്ടാനക്കൂട്ടം ജീരകശ്ശേരി ആന്റണി,
മുള്ളംകുഴിയിൽ ജോസ്, അന്തിനാട്ട് മാത്യു, പതക്കപതാനിൽ ഷിന്റോ
എന്നിവരുടെ കൃഷിയാണ് നശിപ്പിച്ചത്. വാഴ,
തെങ്ങ്, മരച്ചീനി ഉൾപ്പെടെയുള്ള വിളകളാണ് നശിപ്പിച്ചത്. ആറളം ഫാമിൽ കമ്മിറ്റി തമ്പടിച്ചിരിക്കുന്ന കാട്ടാനക്കൂട്ടം ആണ്
പ്രദേശത്ത് വ്യാപക കൃഷി നാശം ഉണ്ടാകുന്നത്. വന്യമൃഗങ്ങളെ പ്രതിരോധിക്കാൻ മതിയായ യാതൊരു സുരക്ഷാ സംവിധാനങ്ങളും ഇവിടെയില്ല. വനപാലകരെ വിവരം അറിയിച്ചാലും യാതൊരു നടപടിയും ഉണ്ടാകില്ലെന്നും നാട്ടുകാർ പറഞ്ഞു.

0 Comments