ഇരട്ടതോട് വാർക്ക പാലം കോലാഞ്ചി  ബൈപാസ് റോഡിന്റെ പുനർ നിർമ്മാണം ആരംഭിച്ചു

കൊട്ടിയൂർ: കൊട്ടിയൂർ  സമാന്തരറോഡ് ഇരട്ടതോട് വാർക്ക പാലം കോലാഞ്ചി  ബൈപാസ് റോഡിന്റെ പുനർ നിർമ്മാണം ആരംഭിച്ചു. പഞ്ചായത്തംഗം ജോയി വേളുപുഴ ഉദ്ഘാടനം ചെയ്തു.
കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് തിരക്കു വർധിക്കുമ്പോൾ ബൈപ്പാസ് റോഡായി ഉപയോഗിച്ചിരുന്ന റോഡിന്റെ അരികാണ് ഏതാനും വർഷങ്ങൾക്കുമുമ്പ് ഇടിഞ്ഞത്. ഇതോടെ ഗതാഗത യോഗ്യമല്ലാതായിതീർന്ന റോഡിന്റെ പുനർ നിർമ്മാണത്തിനായി എം എൽ എ അഡ്വ: സണ്ണി ജോസഫിനെ പിന്തുണയോടെ വാർഡ് മെമ്പർ ജോയി വേളുപുഴയുടെ നേതൃത്വത്തിൽ സ്വകാര്യവ്യക്തിയുടെ സ്ഥലം പൊന്നിൻ വിലക്ക് ഏറ്റെടുക്കുന്നതിനായി ബന്ധപ്പെട്ട അധികാരികൾക്ക് അപേക്ഷ നൽകിയത്. ഇതനുസരിച്ച് ഏതാനും മാസങ്ങൾക്കു മുൻപ്  സെന്റിന് ഒരു ലക്ഷം രൂപ നിരക്കിൽ 15 സെന്റ് സ്ഥലം ഏറ്റെടുത്തത്. റോഡിന്റെ പുനർ നിർമ്മാണത്തിനായി 2018ൽ എംഎൽഎ യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 15 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. ഇതിന്റെ  പശ്ചാത്തലത്തിലാണ് റോഡിന്റെ പുനർനിർമാണം ആരംഭിച്ചിരിക്കുന്നത്. റോഡിന്റെ പുനർനിർമാണത്തിന്റെ  ഭാഗമായി കാവനമറ്റം തോടിനു കുറുകെ പത്ത് മീറ്റർ നീളത്തിലും 3 മീറ്റർ വീതിയുമുള്ള പാലം നിർമിക്കും. ഇതിനുശേഷം 63 മീറ്റർ ദൂരത്തിൽ ടാറിംഗ്  നടത്തിയാണ് റോഡ് പ്രവർത്തി പൂർത്തീകരിക്കുന്നത്. റോഡിന്റെ പ്രവർത്തി പൂർത്തീകരിക്കുന്നതോടെ കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് എത്തുന്ന ഭക്തജനങ്ങളുടെ തിരക്ക് നിയന്ത്രിക്കാൻ ഇത് ഏറെ സഹായകരമാവും.,