ക്ഷയരോഗ നിയന്ത്രണം കൂടുതല്‍ ഊര്‍ജ്ജമാക്കുന്നതിനായി കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ ആര്‍ എന്‍ ടി സി പി യുടെ (Revised National Tuberculosis Control Programme) സ്റ്റെപ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു.
ജില്ലാ ടി ബി ഓഫിസര്‍ ഡോ. അശ്വിന്‍ സ്റ്റെപ് സെന്റര്‍ ഉദ്ഘാടനം നിര്‍വഹിച്ച ചടങ്ങില്‍ ടി ബി നോട്ടിഫിക്കേഷന്‍ പോര്‍ട്ടല്‍ ഐ. ഡി അഥവാ നിക്ഷയ് ഐ. ഡി ആസ്റ്റര്‍ മിംസിലെ പൾമണറി മെഡിസിൻ വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ. ശ്രീജിത്ത് എം ഒയ്ക്ക് കൈമാറി. ഉദ്ഘാടനശേഷം ആസ്റ്റര്‍ മിംസ് സ്റ്റാഫുകള്‍ക്കായി ജില്ലാ ടി ബി കണ്‍ട്രോള്‍ സെല്ലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക ട്രെയിനിംഗ് നടന്നു. ഡോ. മുരളി ഗോപാല്‍, ഡോ. റെജിന ദില്‍നാഥ്, ഡോ. കലേഷ് എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. ക്ഷയരോഗ മരുന്നുകള്‍ ഇനിമുതല്‍ സൗജന്യമായി ആസ്റ്റര്‍ മിംസ് ഫാര്‍മസിയില്‍ നിന്നും ലഭിക്കുന്നതായിരിക്കും.
0 Comments