ടാങ്കര്‍ ലോറിയും ഗുഡ്‌സ് പിക്കപ്പ് വാനും കൂട്ടിയിടിച്ച് വാൻ ഡ്രൈവർ മരിച്ചു.
തളിപ്പറമ്പ്: ടാങ്കര്‍ ലോറിയും മാക്‌സിമാ ഗുഡ്‌സ് പിക്കപ്പ് വാനും കൂട്ടിയിടിച്ച് വാൻ ഡ്രൈവർ മരിച്ചു. പന്നിയൂര്‍ പളളിവയൽ ഇടുകുഴിയിലെ തമ്പിലാന്‍ ഹൗസില്‍ ജിജിജോസ്-രജനി ദമ്പതികളുടെ ഏകമകന്‍ ജിതിന്‍കുമാര്‍(22)ആണ് മരിച്ചത്.
ഇന്നലെ രാത്രി പതിനൊന്നിന് തളിപ്പറമ്പ്-ആലക്കോട് മലയോര ഹൈവേയില്‍ അണ്ടിക്കളത്ത് വെച്ചായിരുന്നു അപകടം.
തളിപ്പറമ്പ് ഭാഗത്തുനിന്നും പന്നിയൂരിലേക്ക് പോകുന്ന ജിതിന്‍കുമാര്‍ ഓടിച്ച കെഎല്‍-14 കെ 2930 പിക്കപ്പും ആലക്കോട് ഭാഗത്തുനിന്നും തളിപ്പറമ്പിലേക്ക് വരികയായിരുന്ന കെഎല്‍ 9 വൈ 504 ടാങ്കര്‍ലോറിയുമാണ് കൂട്ടിയിടിച്ചത്.
പിക്കപ്പ് പൂര്‍ണ്ണമായി തകര്‍ന്നു. ഉടന്‍ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടു. ടാങ്കര്‍ ലോറി സഹായി കോഴിക്കോട് മണ്ണൂര്‍ വളവിലെ ചേലൂര്‍ കുപ്പാടന്‍ രൂപേഷിനെയും(39) പരിക്കുകളോടെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
തളിപ്പറമ്പ് പോലീസ് സ്ഥലത്തെത്തിയാണ് അപകടത്തതുടര്‍ന്ന് തടസപ്പെട്ട വാഹനഗതാഗതം പുനസ്ഥാപിച്ചത്. മരിച്ച ജിതിന്‍കുമാറിന്റെ അമ്മ രജനി പന്നിയൂര്‍ കുരുമുളക് ഗവേഷണ കേന്ദ്രം ജിവനക്കാരിയാണ്.
മൃതദേഹം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍. ഫ്‌ളിപ്കാര്‍ട്ടിന്റെ സാധനങ്ങല്‍ വിതരണം ചെയ്യുന്ന പിക്കപ്പ് വാനിന്റെ ഡ്രൈവറാണ് ജിതിന്‍കുമാര്‍.


0 Comments