ബൈക്കില്‍ എത്തി വഴി ചോദിച്ച യുവാവ് വീട്ടമ്മയുടെ മാല പൊട്ടിച്ചെടുത്തു



ചവറ: ബൈക്കിലെത്തി വഴി ചോദിച്ച യുവാവ് വീട്ടമ്മയുടെ മാല പൊട്ടിച്ചെടുത്തു കടന്നു. മണിക്കൂറുകള്‍ക്കകം പൊലീസ് പിടികൂടി. ചവറ അറയ്ക്കല്‍ വാനമ്ബാടിയില്‍ ശ്രീലേഖ(48)യുടെ ഒന്നര പവന്റെ മാലയാണ് കവര്‍ന്നത്. നീണ്ടകര പുത്തന്‍തുറ തെക്കേ അറ്റത്ത് ലക്കി മന്ദിരം മിജി (22) ആണ് അറസ്റ്റിലായത്.

ഇന്നലെ ഉച്ചയ്ക്ക് 2.10 ന് കുഞ്ഞാലുംമുട് ജംക്‌ഷനു സമീപത്തെ കലുങ്കിനു സമീപമായിരുന്നു സംഭവം. സമീപത്തെ വീട്ടിലെ സിസിടിവിയില്‍ മാല പൊട്ടിച്ചെടുത്ത ദൃശ്യം പതിഞ്ഞിരുന്നു. സിസിടിവി ദൃശ്യം പോലീസ് പരിശോധിച്ചു. ഹെല്‍മറ്റ് ധരിക്കാത്തതിനാല്‍ പ്രതിയെ തിരിച്ചറിയാന്‍ സഹായകമായി. തുടര്‍ന്ന് പൊലീസ് വിവിധ സ്ഥലങ്ങളില്‍ പ്രതിയെ കണ്ടെത്താനായി തിരച്ചില്‍ തുടങ്ങി. ഈ സമയം മലയുമായി കടന്ന മിജി ചവറ ഭരണിക്കാവിനു സമീപം ബൈക്കുമായി റോഡില്‍ വീണു. അവിടെ നിന്നും കടക്കുന്നതിനിടെ പൊലീസ് വലയിലാക്കി.