കേളകം:ഡി വൈ എഫ് ഐയുടെയും ഹരിത കേരള മിഷന്റെയും നേതൃത്വത്തില്‍ ജനകീയ പങ്കാളിത്തത്തോടെ ക്ലീന്‍ ബാവലി ,ഗ്രീന്‍ മലയോരം പദ്ധതിക്ക് തുടക്കമിട്ട് കേളകം പഞ്ചായത്ത് തല സംഘാടക സമിതി രൂപവൽക്കരിച്ചു.
കേളകം വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡണ്ട് മൈഥിലി രമണൻ ഉൽഘാടനം ചെയ്തു .വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം മേഖല/ യൂനിറ്റ് പ്രസിഡണ്ട് ജോർജ് കുട്ടി വാളു വെട്ടിക്കൽ അദ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈ സ് പ്രസിഡണ്ട് രാജൻ അടുക്കോലിൽ,
ക്ലീൻ ബാവലി ഗ്രീൻ മലയോരം" പദ്ധതി ജനറൽ കൺവീനർ കെ.കെ.ശ്രീജിത്ത്, സി.ടി.അനീഷ്,വി.ആർ.ഗിരീഷ്, എസ്.ടി.രാജേന്ദ്രൻ മാസ്റ്റർ,
വ്യാസ് ഷാ, ഗീവർഗീസ്, , ധനേഷ്, പി.എം.രമണൻ, സ്റ്റാനിസ്ലാവോസ് തുടങ്ങിയവർ സംസാരിച്ചു


0 Comments