ഉള്ള് തകര്‍ത്ത് ഉള്ളി വില
കൊച്ചി: ഉള്ളിവില കേട്ടാല്‍ ആരുടെയും ഉള്ള് തകരും. ഏതാനും മാസം മുമ്ബ് വരെ നാല്പത് രൂപക്ക് താഴെ കിട്ടിയിരുന്ന സവാളക്കും ചെറിയ ഉള്ളിക്കുമെല്ലാം ഇപ്പോള്‍ നൂറുമേനി തിളക്കമാണ്. നൂറിന് മേല്പോട്ട് കയറിയ വില താഴാതെ നില്ക്കുന്നു. വില കേള്ക്കുേമ്ബാള്തന്നെ കണ്ണ് നീറിയൊഴുകുന്ന അവസ്ഥ. സ്വര്‍ണം തൂക്കും പോലെ അളന്നാണ് വ്യാപാരികളുടെ വില്പന.
എറണാകുളം മാര്‍ക്കറ്റില്‍ വ്യാഴാഴ്ച ഒരു കിലോ ചെറിയ ഉള്ളിയുടെ മൊത്ത വില 120 രൂപയാണ്. ചില്ലറ വില്പനയില് പ്രദേശത്തിനനുസരിച്ച് 130ഉം 140ഉം കൊടുക്കേണ്ടിവരും. ഒക്ടോബറില്‍ 45 രൂപക്കും 50 രൂപക്കുമൊക്കെ കിട്ടിയിരുന്ന സവാളക്ക് ഇന്നലെ മൊത്ത വില 90 ആണ്. കഴിഞ്ഞദിവസം വരെ 95 ആയിരുന്നു. ചില്ലറ വില നൂറും അതിന് മുകളിലുമുണ്ട്. വില്പന കുറഞ്ഞതാണ് വില അല്പം താഴാന്‍ കാരണം. വെളുത്തുള്ളിക്ക് 160 മുതല്‍ 200 രൂപ വരെയാണ് മൊത്ത വില. ചില്ലറവില്പനക്കാരില്നിന്നാകുേമ്ബാള് 200ന് മുകളില്‍ നല്‍കണം.
കഴിഞ്ഞ ഏപ്രിലില്‍ പരമാവധി 20 രൂപയായിരുന്നു സവാള വില. അന്ന് കുറഞ്ഞത് രണ്ട് കിലോ വാങ്ങിയിരുന്നവര്‍ ഇപ്പോള്‍ പരമാവധി വാങ്ങുന്നത് കാല് കിലോയാണ്. മുമ്ബ് ദിവസം മൂന്ന് ചാക്ക് സവാള വിറ്റിരുന്ന സ്ഥാനത്ത് ഇപ്പോള്‍ രണ്ട് ദിവസം കൂടുേമ്ബാള് ഒരു ചാക്കാണ് വില്പനയെന്ന് എറണാകുളം മാര്‍ക്കറ്റിലെ പച്ചക്കറി വ്യാപാരി അശ്റഫ് പറയുന്നു.
വിഭവങ്ങളില്‍ ഉള്ളിയുടെ ധാരാളിത്തം കുറച്ച് കുടുംബങ്ങളും ഹോട്ടലുകാരും പൊരുത്തപ്പെട്ടു. അധിക ദിവസം സൂക്ഷിച്ചുവെക്കാന്‍ കഴിയാത്ത സവാള കുറഞ്ഞ വിലയ്ക്കാണെങ്കിലും വിറ്റഴിക്കാന്‍ നിര്‍ബന്ധിതരാകുമെന്നതിനാല്‍ വരും ദിവസങ്ങളില്‍ വില താഴുമെന്നാണ് സൂചന. ഉല്പാദന സംസ്ഥാനങ്ങളിലെ പ്രതികൂല കാലാവസ്ഥയില്‍ വിളവ് കുറഞ്ഞതാണ് ഉള്ളിവില കുതിച്ചുയരാന്‍ കാരണം. മറ്റ് പച്ചക്കറി ഇനങ്ങള്‍ക്ക് കിലോക്ക് 40നും 60നും ഇടയിലാണ് വില. മുരിങ്ങക്കായാണ് അപവാദം. കിലോക്ക് 250 മുതല്‍ നല്‍കണം. പച്ചക്കറി വിലയില്‍ കാര്യമായ ഏറ്റക്കുറച്ചിലിന് തല്ക്കാലം സാധ്യതയില്ലെന്നും വ്യാപാരികള്‍ പറയുന്നു.


0 Comments