ശാന്തന്‍പാറ കൊലപാതകം;റിജോഷിന്റെ ഭാര്യ ലിജിയെ പൊലീസ് അറസ്റ്റ് ചെയ്തു
രാജകുമാരി: ശാന്തന്‍പാറ പുത്തടിയില്‍ ഫാം ഹൗസ് ജീവനക്കാരന്‍ മുല്ലൂര്‍ റിജോഷിനെ(31) കൊലപ്പെടുത്തിയ സംഭവത്തില്‍ ഭാര്യ ലിജി(29)യെ മുംബൈ പന്‍വേല്‍ പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈയിലെ ലോഡ്ജില്‍ മകള്‍ ജൊവാന(2)യെ വിഷം കൊടുത്തു കൊലപ്പെടുത്തിയ കേസിലാണ് ലിജിയെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പന്‍വേല്‍ കോടതിയില്‍ ഹാജരാക്കിയ ലിജിയെ റിമാന്‍ഡ് ചെയ്തു.
കഴിഞ്ഞ 9 ന് ആണ് വിഷം കഴിച്ച് അവശനിലയിലായ ലിജിയെയും സുഹൃത്ത് വസീമിനെയും(32) മുംബൈ ജെജെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. റിജോഷിന്റെ ഇളയ മകള്‍ ജൊവാന വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍ ആയിരുന്നു. വസീം(32) മുംബൈ ജെജെ ആശുപത്രിയില്‍ ഇപ്പോഴും ചികിത്സയിലാണ്. വസീം ആരോഗ്യനില വീണ്ടെടുത്താല്‍ ഉടന്‍ പന്‍വേല്‍ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യും.


0 Comments