കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയ മൂന്നു യാത്രക്കാരില്‍ നിന്ന് 92 ലക്ഷം രൂപയുടെ സ്വര്‍ണം കസ്റ്റംസ് പിടികൂടി. മലപ്പുറം വണ്ടൂര്‍ പള്ളിക്കുന്ന് സ്വദേശി പുല്ലത്ത് നിയാസ്, അഹമ്മദ് ഇര്‍ഷാദ്, കോഴിക്കോട് കൊടുവള്ളി സ്വദേശി മുഹമ്മദ് ഷഫീക്ക് എന്നിവരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.
ജിദ്ദയില്‍ നിന്നെത്തിയ നിയാസില്‍ നിന്ന് 1.4 കിലോഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. എമര്‍ജന്‍സി വിളക്കില്‍ ഒളിപ്പിച്ചാണ് ഇയാള്‍ 48 ലക്ഷം രൂപ വരുന്ന സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. അബുദാബിയില്‍ നിന്നെത്തിയ ഇര്‍ഷാദില്‍ നിന്ന് ലഗേജില്‍ ഒളിപ്പിച്ച 22 ലക്ഷം രൂപയുടെ 666 ഗ്രാം സ്വര്‍ണവുമാണ് കണ്ടെത്തിയത്.
ഷഫീക്ക് അടിവസ്ത്രത്തില്‍ ഒളിപ്പിച്ച 888 ഗ്രാം സ്വര്‍ണ മിശ്രിതമാണ് കസ്റ്റംസ് പിടികൂടിയത്. 22 ലക്ഷം രൂപയുടെ 665 ഗ്രാം സ്വര്‍ണം ഇതു വേര്‍തിരിച്ചെടുത്തപ്പോള്‍ കിട്ടിയതായി അധികൃതര്‍ പറഞ്ഞു.

0 Comments