കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ കുറവുണ്ടായി. പവന് 80 രൂപയാണ് കുറഞ്ഞത്. തുടര്‍ച്ചയായി രണ്ടു ദിവസം ആഭ്യന്തര വിപണിയില്‍ വില കൂടിയ ശേഷമാണ് ഇന്ന് വിലയിടിവുണ്ടായത്. രണ്ടു ദിവസം കൊണ്ട് പവന് 320 രൂപയുടെ വര്‍ധനവുണ്ടായിരുന്നു.

28,440 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 10 രൂപ താഴ്ന്ന് 3,555 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.