ഇരിട്ടി:വന്യമൃഗ ശല്യം പരിഹരിക്കുന്നതില്‍ വനം വകുപ്പ് തുടരുന്ന അവഗണനക്കെതിരെ
ഉത്തര മലബാര്‍ കര്‍ഷക പ്രക്ഷോഭത്തിന്റെ ഭാഗമായി എടൂര്‍, കുന്നോത്ത്, നെല്ലിക്കാംപൊയില്‍, ഇരിട്ടി ഫൊറോനകളുടെ നേതൃത്വത്തില്‍ ഇരിട്ടിയില്‍ ആറളം വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ കാര്യാലയത്തിലേക്ക് കര്‍ഷക മാര്‍ച്ചും ധര്‍ണയും നടത്തി.മാടത്തില്‍ വച്ച് പായം പഞ്ചായത്ത് പ്രസിഡന്റ് എന്‍.അശോകന്‍ മാര്‍ച്ച് ഫ്ളാഗ് ഓഫ് ചെയ്തു.തുടര്‍ന്ന് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ കാര്യാലയത്തിനു മുന്നില്‍ നടന്ന കര്‍ഷക പ്രതിഷേധവും ധര്‍ണയും തലശ്ശേരി അതിരൂപതാ സഹായ മെത്രാന്‍ മാര്‍. ജോസഫ് പാപ്ലാനി ഉദ്ഘാടനം ചെയ്തു.എടൂര്‍ ഫൊറോന വികാരി ഫാ ആന്റണി മതുകുന്നേല്‍ അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് അംഗംതോമസ് വര്‍ഗീസ്,ഫാ ജോസഫ് കാവനാടി,ഫാ ജേക്കബ് ജോസ്,എം ജെ മാത്യു,ജോര്‍ജ് തയ്യില്‍,ദേവസ്യ കൊങ്ങോല,മാത്തുകുട്ടി പന്തപ്ലാക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
തലശ്ശേരി അതിരൂപതയുടെ നേതൃത്വത്തില്‍ നടത്തുന്ന പ്രക്ഷോഭ പരിപാടികളുടെ 3 -ാം ഘട്ടമെന്ന നിലയിലാണ്് ആറളം വന്യജീവി സങ്കേതം വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ കാര്യാലയത്തിലേക്ക് വന്യമൃഗ ശല്യം പരിഹരിക്കുന്നതില്‍ വനം വകുപ്പ് തുടരുന്ന അവഗണനക്കെതിരെ കര്‍ഷക മാര്‍ച്ച് നടത്തിയത്. 4 ഫൊറോനകളുടെ പരിധിയിലുള്ള 50 ഇടവകകളില്‍ നിന്നായി 5000ത്തോളം കര്‍ഷകര്‍ പങ്കെടുത്തു.മാര്‍ച്ചിന് എടൂര്‍ ഫൊരോന വികാരി ഫാ ആന്റണി മുതുകുന്നേല്‍,കുന്നോത്ത് ഫൊറോന വികാരി ഫാ അഗസ്റ്റിന്‍ പാണ്ട്യാമാക്കല്‍,നെല്ലിക്കാംപൊയില്‍ ഫൊറോന വികാരി ജോസഫ് ആനിത്താനം ,ഫാ ജേക്കബ് ജോസ്,ഫാ ജോണ്‍ പൊന്നമ്പേല്‍ ,ഫാ തോമസ് ആമക്കാട്ട്,ഫാ പ്രിന്‍സ് ആനാനിക്കല്‍,,മാത്തുകുട്ടി പന്തപ്ലാക്കല്‍,അല്‍ഫോന്‍സ് കളപ്പുര,ജോസ് പുഷ്പകുന്നേല്‍ ,എം ഒ തോമസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി

0 Comments