കൊട്ടിയൂർ കടകളിലെ തീപിടുത്തം: എം എൽ എ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ സ്ഥലം സന്ദർശിച്ചു
നീണ്ടുനോക്കിയില്‍ കടകള്‍ക്ക് തീപിടിച്ച് നാശനഷ്ടം സംഭവിച്ച സ്ഥലം എം എൽ എ സണ്ണി ജോസഫിന്റെ നേതൃത്വത്തിലുള്ള ജനപ്രതിനിധികള്‍ സന്ദര്‍ശിച്ചു. ലക്ഷങ്ങളുടെ നാശനഷ്ടമാണ് സംഭവിച്ചതെന്നും നാശനഷ്ടം കണക്കാക്കി അപേക്ഷ സമര്‍പ്പിച്ചാല്‍ നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനായി മുഖ്യമന്ത്രിക്ക് നല്‍കുമെന്നും എം എല്‍ എ പറഞ്ഞു. കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ശ്രീധരൻ, പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി പ്രസന്ന, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ നിഷ ബാലകൃഷ്ണന്‍, ഷൈനി ബ്രിട്ടോ, സി പി ഐ എം പേരാവൂര്‍ ഏരിയ സെക്രട്ടറി അഡ്വ. എം രാജന്‍ എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
0 Comments