മണല്‍കടത്ത് ; രണ്ട് ടിപ്പര്‍ ലോറികള്‍ പിടികൂടി



ഉദുമ: പള്ളിക്കര കല്ലിങ്കാലിലും പാലക്കുന്ന് മുതിയക്കാലിലുംവെച്ച്‌ രണ്ട് ടിപ്പര്‍ ലോറികളില്‍ കടത്താന്‍ ശ്രമിച്ച മണല്‍ പിടികൂടി. തിങ്കളാഴ്ച പുലര്‍ച്ചയോടെയായിരുന്നു സംഭവം . ബേക്കല്‍ സി.ഐ. പി.നാരായണന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ലോറികള്‍ പിടികൂടിയത്. രണ്ടുവാഹനങ്ങളുടെയും ഡ്രൈവര്‍മാര്‍ ഓടിരക്ഷപ്പെട്ടു. തുടര്‍നടപടിക്കായി ലോറികളും മണലും കസ്റ്റഡിയിലെടുത്തു.