ക്ലാസ് മുറിയില്‍ മാളങ്ങളുണ്ടാകുന്നത് വലിയ അനാസ്ഥ -ജയസൂര്യ
തളിപ്പറമ്ബ് : ക്ലാസ് മുറിയില്‍ മാളങ്ങളുണ്ടാകുന്നത് വലിയ അനാസ്ഥയാണെന്ന് നടന്‍ ജയസൂര്യ പറഞ്ഞു. പൂമംഗലം യു.പി. സ്കൂളിലെ വിദ്യാര്‍ഥികളുമായി സംസാരിക്കുകയായിരുന്നു ജയസൂര്യ. പാമ്ബുകടിയേറ്റ് ഷഹല എന്ന പെണ്‍കുട്ടി മരിക്കാനിടയായ സാഹചര്യം ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലും ഉണ്ടാവാന്‍ പാടില്ലാത്തതായിരുന്നു.
ഏത് അറിവും പറഞ്ഞുതരുന്ന ആരും നമ്മുടെ ഗുരുക്കന്മാരാണ്. കേവലം ക്ലാസ് മുറികളില്‍ മാത്രമല്ല അവരുള്ളത്. കുഞ്ഞുമക്കള്‍ പോലും നമ്മുടെ ഗുരുക്കന്മാരായേക്കാം. കുട്ടികളുടെ മനസ്സ് ഏറ്റവുമധികം മനസ്സിലാക്കേണ്ടവരാണ് അധ്യാപകരെന്നും അദ്ദേഹം പറഞ്ഞു.
പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന 'വെള്ളം' സിനിമയുടെ ചിത്രീകരണത്തിനായി എത്തിയതായിരുന്നു ജയസൂര്യ. സ്കൂള്‍ അധികൃതര്‍ സംഘടിപ്പിച്ച പ്രതിഭയ്ക്കൊപ്പം പരിപാടിയില്‍ പങ്കെടുത്തതായിരുന്നു അദ്ദേഹം. പ്രഥമാധ്യാപിക എ.കെ.ബിന്ദു ജയസൂര്യയെ പൊന്നാടയണിയിച്ചു.
പി.ടി.എ. പ്രസിഡന്റ് ഒ.സി. സുഭാഷ് അധ്യക്ഷത വഹിച്ചു. റിയാസ് കെ.എം.ആര്‍, ടി.എം.നിഷാമണി, കെ.പി.ധനഞ്ജയന്‍, അനു മോഹനന്‍, ഇ.വിജയന്‍ എന്നിവര്‍ സംസാരിച്ചു. മനു പി. നായര്‍, ജോണ്‍ കുടിയാന്മല എന്നിവര്‍ നിര്‍മിക്കുന്ന സിനിമയു
0 Comments