അമ്പായത്തോട് സ്വദേശികളായ തെങ്ങും തോട്ടത്തില്‍ രാമദാസന്‍ കൂനപള്ളില്‍ ബിജു എന്നിവരുടെ വഴാത്തോട്ടത്തില്‍ കാവലിനായി കെട്ടിയ വളര്‍ത്തു നായകളെയാണ് കടുവ കടിച്ച് കൊന്നത് . ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം . രാവിലെ തോട്ടത്തിലെത്തിയ ഉടമസ്ഥരാണ് വളര്‍ത്തുനായകളെ ആക്രമിച്ച നിലയില്‍ കണ്ടെത്തിയത്.ഒന്നിനെ പകുതിയോളം ഭക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ വി ആര്‍ ഷാജിയുടെ നേതൃത്വത്തിലുള്ള വനപാലക സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. പട്ടികടുവ ഇനത്തില്‍പെട്ട വന്യമൃഗമാണ് വളര്‍ത്ത് നായകളെ ആക്രമിച്ചതെന്നാണ് വനപാലക സംഘം പറഞ്ഞു.