മത സൗഹാർദം ഊട്ടി ഉറപ്പിച്ച് ആയിരങ്ങൾ പങ്കെടുത്ത പുഴുക്കുന്നേർ കഴിച്ച് ചെട്ടിയാംപറമ്പ്ആ വി. സ്നാപകയോഹന്നാന്റെ ദേവലയ തിരുന്നാൾ സമാപിച്ചു.
മലബാറിലെ വി.സ്നാനാപക യോഹന്നാന്റെ നാമദേയത്തിലുള്ള ഏക ദേവേലയമായ ചെട്ടിയാംപറമ്പ് വി.സ്നാപക യോഹന്നാന്റെ ദേവാലയത്തിൽ തിരുനാൾ സമാപനത്തിനോടനുബന്ധിച്ച് നടന്ന പുഴുക്കു നേർച്ചയിലും തിരുകർക്കർമ്മങ്ങളിലും പങ്കെടുക്കുടുത്ത് അനുഗ്രഹം പ്രാപിക്കുന്നതിനുമായി എത്തിയത് ആയിരങ്ങൾ. ആഘോഷമായ വി.കുർബാന വചന സന്ദേശം, ലദീഞ്ഞ്തി തുടങ്ങിയ തിരുകർമ്മങ്ങൾക്ക് ഫാ. മാർട്ടിൻ പറപ്പള്ളിയത്ത് മുഖ്യ കാർമ്മികനായിരുന്നു. ഫാ.ബിനോയി പാണാൽ സഹകാർമ്മികനായിരുന്നു.
കോ ഓഡിനേറ്റർ ബാബു പൊരുമത്ര, ട്രസ്റ്റിമാരായ ടോമി ചാത്തംപാറ, സി വി. വർഗ്ഗീസ് പൊരുമത്ര, ജോണി വെട്ടിയാംങ്കൽ, പോൾ പാറപ്പുറം, സെക്രട്ടറി റെജി ഉള്ളാഹയിൽ നേതൃത്വം നല്കി.
ശനിയാഴ്ച്ച നടന്ന പ്രദക്ഷണത്തിന് ചെട്ടിയാംപറമ്പ് ശ്രീ ധർമ്മാശാസ ക്ഷേത്രത്തിൽ സ്വീകരണം നല്കി. പൂക്കളും , പഴവർഗ്ഗങ്ങളും ഇടവക വികാരി ഫാ. ബിനോയി പാണാലിന് നല്കി സ്വീകരിച്ചു തുടർന്ന് പുണ്യാളന്റെ തിരുസ്വരുപത്തിൽ ക്ഷേത്രം ഉത്സവ കമ്മറ്റി ചെയർമാൻ കൃഷ്ണൻകുട്ടി പുളിക്കൽ മാല ചാർത്തി. പുഷ്പവൃഷ്ടി നടത്തി. പ്രദക്ഷണത്തിന് പങ്കെടുത്ത എല്ലാ ഭക്തർക്കും ക്ഷേത്ര കമ്മറ്റി ഭാരവാഹികൾ ഉണ്ണിയപ്പം നല്കി. ക്ഷേത്ര നടയിലെ ചടങ്ങുകൾക്ക് വിനോദ് തത്തുപാറ, ശിവരാജൻ, ബോബി മണലുമാലിൽ തുടങ്ങിയവർ നേതൃത്വം നല്കി

0 Comments