കൊട്ടിയൂർ -പാൽചുരം പാതയോരങ്ങൾ  മാലിന്യകൂമ്പാരമാകുന്നു :




കൊട്ടിയൂർ -വയനാട്  പാൽചുരം പാതയുടെ ഓരങ്ങൾ മാലിന്യ നിക്ഷേപ കേന്ദ്രങ്ങളായി. റോഡ് സൈഡുകളിൽ ഇപ്പോഴും പ്ലാസ്റ്റിക് മാലിന്യം നിറഞ്ഞുതന്നെ കിടക്കുകയാണ്. മാലിന്യങ്ങൾ നിക്ഷേപിക്കരുതെന്ന് പോലീസ് സ്ഥാപിച്ച മുന്നറിയിപ്പ് ബോർഡാകട്ടെ മാലിന്യത്തിലേക്ക് മറിഞ്ഞു കിടക്കുന്നു. മാലിന്യ നിക്ഷേപത്തെക്കുറിച്ച്  നിരവധി തവണ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും ഇതുവരെ ഒരു വിധത്തിലും ഉള്ള നടപടികളും ഉണ്ടായിട്ടില്ലെന്ന് സമീപവാസികൾ പറയുന്നു . പ്ലാസ്റ്റിക് കുപ്പികൾ, മദ്യക്കുപ്പികൾ ,അറവ് മാലിന്യങ്ങളാണ് ഇവിടെ കൂടികിടക്കുന്നത്. ദിനം പ്രതി നൂറുകണക്കിനു വാഹനങ്ങളും നിരവധി യാത്രക്കാരും കടന്ന് പോകുന്ന ചുരം റോഡിന്റെ ഈ ദുരവസ്ഥ അധികാരികൾ കണ്ടില്ലെന്നു നടിക്കരുത്