കൊല്ലം ജില്ലാ കളക്ടര്‍ ബി.അബ്ദുള്‍ നാസറിനെ വയനാട് ജില്ലാ കളക്ടറായി നിയമിക്കാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു.
ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസര്‍ എം. അഞ്ജനയാണ് പുതിയ കൊല്ലം ജില്ലാ കളക്ടര്‍. വയനാട് ജില്ലാ കളക്ടര്‍ അജയകുമാറിനെ കൃഷി ഡയറക്ടറായി നിയമിക്കും.
കെ.എസ്.ടി.പി. പ്രൊജക്‌ട് ഡയറക്ടര്‍ ആനന്ദ് സിംഗിനെ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായി മാറ്റി നിയമിക്കും. ജി.എസ്.ടി. സ്‌പെഷ്യല്‍ കമ്മീഷണറുടെ അധിക ചുമതല അദ്ദേഹം വഹിക്കും. അവധിയിലായിരുന്ന രാജമാണിക്യമാണ് പുതിയ കെ.എസ്.ടി.പി. പ്രൊജക്‌ട് ഡയറക്ടര്‍.
സ്പോര്‍ട്സ് ആന്റ് യൂത്ത് അഫയേഴ്സ് ഡയറക്ടര്‍ ജെറോമിക് ജോര്‍ജിന് തുറമുഖ വകുപ്പിന്റെ അധിക ചുമതല നല്‍കും. പൊതുഭരണ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി രേണു രാജിന് ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസര്‍ ചുമതല നല്‍കാനുംമന്ത്രിസഭായോഗം തീരുമാനിച്ചു.


0 Comments