യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ; ആലപ്പുഴ വഴിയുള്ള മൂന്ന് ട്രെയിനുകള്‍ ഇന്നുമുതല്‍ ഓടുക കോട്ടയം
വഴി
കോട്ടയം: ആലപ്പുഴ വഴിയുള്ള മൂന്ന് ട്രെയിനുകള്‍ ഇന്നുമുതല്‍ കോട്ടയം വഴി തിരിച്ചുവിടുന്നു. ഡിസംബര്‍ ഒമ്ബതു വരെ ഈ തീവണ്ടികള്‍ കോട്ടയം വഴിയാകും സര്‍വീസ് നടത്തുക. പാളത്തിലെ അറ്റകുറ്റപ്പണി കാരണമാണ് ഗതാഗത ക്രമീകരണമെന്ന് റെയില്‍വേ അറിയിച്ചു.
മംഗളൂരു-തിരുവനന്തപുരം മാവേലി എക്സ്പ്രസ്, നിസാമുദ്ദീന്‍-തിരുവനന്തപുരം രാജധാനി എക്സ്‌പ്രസ്, എംജിആര്‍ ചെന്നൈ-തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ് എന്നീ ട്രെയിനുകളാണ് കോട്ടയം വഴി സര്‍വീസ് നടത്തുക. ശനിയാഴ്ച മുതല്‍ കോട്ടയം വഴി സര്‍വീസ് നടത്തുന്ന ട്രെയിന്‍ നമ്ബര്‍ 16603 മംഗളൂരു-തിരുവനന്തപുരം മാവേലി എക്സ്പ്രസ് എറണാകുളം ടൗണില്‍ നിര്‍ത്തും. തുടര്‍ന്ന് കോട്ടയം, ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ട്.
വ്യാഴാഴ്ചകളില്‍ മാത്രം അറ്റകുറ്റപ്പണികള്‍ നടക്കാത്തതിനാല്‍ നവംബര്‍ 21, 28, ഡിസംബര്‍ അഞ്ച് തീയതികളില്‍ മാവേലി എക്സ്പ്രസ് ആലപ്പുഴ വഴി തന്നെ ഓടുമെന്നും അധികൃതര്‍ അറിയിച്ചു. ട്രെയിന്‍ നമ്ബര്‍ 12432 നിസാമുദ്ദീന്‍-തിരുവനന്തപുരം രാജധാനി എക്സ്‌പ്രസും കോട്ടയംവഴിയാണ് ഓടുക. നിസാമുദ്ദീനില്‍നിന്ന് നവംബര്‍ 17, 20, 24, 25, 27, ഡിസംബര്‍ ഒന്ന്, നാല്, എട്ട് തീയതികളില്‍ പുറപ്പെടുന്ന ട്രെയിന്‍ എറണാകുളം ടൗണിനുശേഷം കോട്ടയത്തും നിര്‍ത്തും.
വഴിമാറ്റിവിടുന്ന മറ്റൊരു തീവണ്ടിയാണ് ട്രെയിന്‍ നമ്ബര്‍ 22207 എം.ജി.ആര്‍. ചെന്നൈ-തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ്. ചെന്നൈയില്‍നിന്ന് നവംബര്‍ 19, 22, 26, 29, ഡിസംബര്‍ മൂന്ന്, ആറ് തീയതികളില്‍ യാത്രതിരിക്കുന്ന ട്രെയിനിന് എറണാകുളം ടൗണ്‍, കോട്ടയം, ചെങ്ങന്നൂര്‍, കായംകുളം ജങ്ഷന്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാ


0 Comments