മൊറട്ടോറിയം: നവംബര്‍ 25 വരെ അപേക്ഷിക്കാം



മൊറട്ടോറിയം; നവംബര്‍ 25 വരെ അപേക്ഷിക്കാം


സംസ്ഥാന സര്‍ക്കാര്‍ പ്രളയ ബാധിതമായി പ്രഖ്യാപിച്ച വില്ലേജുകളില്‍ സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി നടപ്പാക്കുന്ന വായ്പാ മൊറട്ടോറിയത്തിന് അപേക്ഷിക്കാനുള്ള അവസരം നവംബര്‍ 25 ന് അവസാനിക്കും.  അര്‍ഹരായവര്‍ വായ്പ എടുത്ത ബാങ്ക് ശാഖയില്‍ 25 ന് മുമ്പ് അപേക്ഷ നല്‍കി മൊറട്ടോറിയം ഉടമ്പടി ഒപ്പിട്ട് നല്‍കണം.  ഹ്രസ്വകാല-ദീര്‍ഘകാല കാര്‍ഷിക വായ്പകള്‍, സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ എടുത്തിട്ടുള്ള വായ്പകള്‍, ഭവന വായ്പകള്‍, വിദ്യാഭ്യാസ വായ്പകള്‍ എന്നിവയില്‍ ജൂലൈ 31 വരെ കുടിശ്ശികയില്ലാത്തവര്‍ക്ക് മൊറട്ടോറിയത്തിന് അപേക്ഷിക്കാം.

Post a Comment

0 Comments