ലഹരി ബോധവല്‍ക്കരണം; പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു
നാളത്തെ കേരളം ലഹരിമുക്ത നവകേരളത്തിന്റെ ഭാഗമായി വാര്‍ഡ് തലത്തില്‍ ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നതിനായി വ്യക്തികള്‍ക്ക് പരിശീലനം നല്‍കുന്നതിന് താല്‍പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. നവംബര്‍ 24 ന് രാവിലെ ഒമ്പത് മണിക്ക് തൃശ്ശൂര്‍ സ്റ്റേറ്റ് എക്‌സൈസ് അക്കാദമി റിസര്‍ച്ച് സെന്ററിലാണ് പരിശീലനം. സൈക്യാട്രിസ്റ്റ്, സൈക്കോളജിസ്റ്റ്, എം എസ് ഡബ്ല്യു യോഗ്യതയുള്ളവര്‍ 9995321554 (വിമുക്തി മിഷന്‍ മാനേജര്‍), 9447178065 (ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍), 0497 2706698 (എക്‌സൈസ് ഡിവിഷന്‍ ഓഫീസ്, കണ്ണൂര്‍) നമ്പറില്‍ ബന്ധപ്പെടണം.
0 Comments