രക്ഷിതാക്കള്‍ക്ക് പരിശീലനം
സെറിബ്രല്‍ പാള്‍സി, ബുദ്ധിമാന്ദ്യം, ഓട്ടിസം, മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി എന്നീ വിഭാഗത്തില്‍പെട്ട ഭിന്നശേഷിയുള്ളവരുടെ രക്ഷാകര്‍ത്താക്കള്‍ക്ക് നിരാമയ ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ അംഗമാകാന്‍ സാമൂഹ്യനീതി വകുപ്പ് നല്‍കുന്ന ആനുകൂല്യങ്ങളെ സംബന്ധിച്ച് ഇരിക്കൂര്‍ ബ്ലോക്ക്, ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റി പരിധിയിലുള്ളവര്‍ക്ക് നവംബര്‍ 22 ന് രാവിലെ 9.30 മുതല്‍ ശ്രീകണ്ഠപുരം റോയല്‍ മിനി ഹാളില്‍ പരിശീലനം നല്‍കുന്നു. ഗാര്‍ഡിയന്‍ഷിപ്പ് നാളിതുവരെ ലഭിക്കാത്തതും നിരാമയ ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ ചേരാത്തതുമായ രക്ഷിതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കണം. ഫോണ്‍: 0497 2712255.
0 Comments