ദൃശ്യവിസ്മയത്തിന്റെ കനക ശോഭയോടെ ദേശീയ ബോധത്തിന്റെ ശക്തിയും പ്രശോഭിപ്പിച്ച് കണ്ണൂർ നഗരത്തിന് ആവേശമായി
ജവഹർ ബാലജനവേദിയുടെ ദേശാഭിമാന സംഗമം.

വളർന്ന് വരുന്ന തലമുറയിൽ ദേശാഭിമാനബോധം ഊട്ടി ഉറപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ജവഹർ ബാലജനവേദി കണ്ണൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് ദേശാഭിമാന സംഗമം സംഘടിപ്പിച്ചത്.

രാഷ്ട്രപിതാവ് മഹാത്മജിയുടെയും, നവഭാരത ശില്പി നെഹ്റുജിയുടെയും, മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെയും ജന്മദിനത്തോടനുബന്ധിച്ചുള്ള ആഘോഷ പരിപാടികൾ കോർത്തിണക്കിക്കൊണ്ട് നടത്തിയ പരിപാടി വിളക്കുംതറ മൈതാനിയിൽ നിന്നും ആരംഭിച്ച് സ്റ്റേഡിയം കോർണ്ണറിൽ സമാപിച്ചു.

 ജവഹർ ബാലജനവേദിയുടെ പ്രവർത്തകർ നേതൃത്വം നല്കിയ ഘോഷയാത്രയിൽ സ്വാതന്ത്ര്യ സമര നേതാക്കളെയും വിവിധ ചരിത്ര സംഭവങ്ങളെയും ഇന്ത്യൻ ബഹുസ്വതയെയും ആവിഷ്ക്കരിച്ചു കൊണ്ടുള്ള നിശ്ചല ദൃശ്യങ്ങൾ. വളർന്ന് വരുന്ന തലമുറയുടെ രാജ്യസ്നേഹം വിളംബരം ചെയ്യുന്ന കലാവിരുന്നുകൾ തുടങ്ങിയവ ഘോഷയാത്രക്ക് മിഴിവേകി.

വിളക്കുംതറ മൈതാനിയിൽ നിന്നും ആരംഭിച്ച ഘോഷയാത്ര ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി ഫ്ലാഗ് ഓഫ് ചെയ്തു.
നൂറുകണക്കിന് കുട്ടികൾ ചാച്ചാജിയായും,ബാപ്പുജിയായും, ഇന്ദിരാ പ്രിയദർശിനിയായും, സ്വാതന്ത്ര്യ സമര സേനാനികളായും വേഷമിട്ടു കൊണ്ട് ഘോഷയാത്രയിൽ അണി ചേർന്നു. നിശ്ചല ദൃശ്യങ്ങളും വാദ്യങ്ങളും കലാകേളികളും ഘോഷയാത്രയ്ക്ക് കൊഴുപ്പേകി.കുട്ടികളുടെ ദേശഭക്തിഗാന മാലിക അവതരിപ്പിച്ചു.
സ്റ്റേഡിയം കോർണ്ണറിൽ നടന്ന സമാപന സമ്മേളനം
ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി ഉദ്ഘാടനം ചെയ്തു.
സംഘാടക സമിതി ചെയർമാൻ അഡ്വ. ടി.ഒ.മോഹനൻ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ പി.മാധവൻ സ്വാഗതം പറഞ്ഞു. പ്രൊഫ.എ.ഡി. മുസ്തഫ ദേശാഭിമാന സംഗമ സന്ദേശം നലകി. ജവഹർ ബാലജനവേദി ജില്ലാ ചെയർമാൻ ജലീൽ മാസ്റ്റർ, കെ.സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.ആലേഗ് കാടാച്ചിറ ,കെ.കാവ്യ വി.വി.പുരുഷോത്തമൻ, എം.പി.മുരളി, സി.ടി.ഗിരിജ, സുരേഷ്‌ ബാബു എളയാവൂർ, രാജീവൻ എളയാവൂർ, ലിഷദീപക്, സുധീഷ് മുണ്ടേരി, ടി.സി. താഹ, കെ.വി. തമ്പാൻ മാസ്റ്റർ, ഷിബു ഫെർണ്ണാണ്ടസ്, എം.പി.രാജേഷ് എന്നിവർ നേതൃത്വം നല്കി.


സ്വാതന്ത്രസമര പോരാട്ടം യുവതലമുറക്ക് വഴികാട്ടിയായ ജീവിത പാഠം

സതീശൻ പാച്ചേനി

ധീര ദേശാഭിമാനികളായ സ്വാതന്ത്രസമര പോരാളികളുടെ ജീവിതത്തിന്റെ ത്യാഗവും സ്വാതന്ത്രസമര പോരാട്ടവും യുവതലമുറക്ക് വഴികാട്ടിയായ ജീവിത പാഠമാണെന്ന് സതീശൻ പാച്ചേനി പറഞ്ഞു.
രാജ്യത്ത് ജാതി മത വർഗ്ഗീയ ചിന്തകൾ പ്രചരിപ്പിച്ച് ജനങ്ങളെ തമ്മിലടിപ്പിക്കാൻ ശ്രമിക്കുന്നവരെ സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും സഹനസമരത്തിന്റെയും മാതൃകയായ കോൺഗ്രസ് നേതൃത്വം നല്കിയ സ്വാതന്ത്രസമരത്തിന്റെ പൈതൃകം പേറുന്ന യുവതലമുറ ചെറുക്കാൻ മുന്നോട്ട് വരുമെന്നും പ്രതിലോമ ചിന്തകൾക്കെതിരെ പൊരുതി രാജ്യത്തെ കാക്കാൻ ജവഹർ ബാലജനവേദിയുടെ കൂട്ടുകാർക്ക് കഴിയണമെന്നും സതീശൻ പാച്ചേനി പറഞ്ഞു. ദേശാഭിമാനസംഗമത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പാച്ചേനി.