കൊച്ചുപുരയ്ക്കല്‍ ജോസിന്റെ 25ാം ചരമവാര്‍ഷികം: ശവകുടീരത്തിൽ പ്രവർത്തകരുടെ പുഷ്പാര്‍ച്ചന
കേളകം:കോണ്‍ഗ്രസ് നേതാവായിരുന്ന വെള്ളൂന്നി സ്വദേശി കൊച്ചുപുരയ്ക്കല്‍ ജോസിന്റെ 25ാം ചരമവാര്‍ഷിക ദിനാചരണത്തോടനുബന്ധിച്ച് കേളകം മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ശവകുടീരത്തില്‍ പുഷ്പാര്‍ച്ചന നടന്നു. ഡി. സി. സി സെക്രട്ടറി പി.സി രാമകൃഷ്ണന്‍, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് സണ്ണി മേച്ചേരി, മണ്ഡലം പ്രസിഡണ്ട് സന്തോഷ് മണ്ണാര്‍കുളം യൂത്ത് കോണ്‍ഗ്രസ് മുന്‍മണ്ഡലം പ്രസിഡണ്ട് ജോബിന്‍ പാണ്ടംചേരിയില്‍, പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം വര്‍ഗീസ് ജോസഫ് പഞ്ചായത്തംഗങ്ങളായ കുഞ്ഞുമോന്‍ കണിയാംഞാലില്‍, ജോയി വേളുപുഴ കോണ്‍ഗ്രസ് നേതാക്കളായ സൈമണ്‍ മേലെകൂറ്റ് ,ഷാഹുല്‍ ഹമീദ്, ജോണി പാമ്പാടിയില്‍,ജോസ് വാത്യാട്ട് തുടങ്ങിയവര്‍ പങ്കെടുത്തു.


0 Comments