മഞ്ഞളാംപ്പുറം:മഞ്ഞളാംപ്പുറം യുപി സ്കൂളിൽ ശിശുദിനാഘോഷം നടന്നു
കേളകം പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലിസി ജോസഫ്, ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. തോമസ് കീഴാരത്തിൽ ഹെഡ്മാസ്റ്റർ മാത്യു ജോസഫ്, പിടിഎ പ്രസിഡണ്ട് സന്തോഷ് സ്റ്റീഫൻ, അമ്പിളി സെബാസ്റ്റ്യൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ശിശുദിന ആഘോഷത്തിന് ഭാഗമായി റാലിയും കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.
വിദ്യാലയം പ്രതിഭകളോടൊപ്പം പരിപാടിയുടെ ഭാഗമായി മുൻ ഇന്ത്യൻ വോളിബോൾ കോച്ച് പി.ജെ. ജോസഫിനെ ആദരിച്ചു.


0 Comments