കണിച്ചാർ  ഡോ. പൽപ്പു മെമ്മോറിയൽ യു.പി. സ്കൂളിൽ വിപുലമായ പരിപാടികളോടെ ശിശുദിനം ആഘോഷിച്ചു

കണിച്ചാർ : ഡോ. പൽപ്പു മെമ്മോറിയൽ യു.പി. സ്കൂളിൽ വിപുലമായ പരിപാടികളോടെ ശിശുദിനം ആഘോഷിച്ചു . വിവിധ കലാപരിപാടികൾ ,ക്വിസ് മത്സരം ,റാലി എന്നിവ പരിപാടികളുടെ ഭാഗമായി നടന്നു. ഗ്രാമ പഞ്ചായത്ത് പ്രതിനിധികൾ പി.ടി.എ, മദർ പി.ടി എ കമ്മിറ്റി അംഗങ്ങൾ എന്നിവർ റാലിയ്ക്ക് നേതൃത്വം നൽകി . ആഘോഷത്തിന്റെ ഭാഗമായി പായസ വിതരണവും ഉണ്ടായിരുന്നു . പ്രീ പ്രൈമറി കുട്ടികൾക്കായി നടത്തിയ പ്രച്ഛന്ന വേഷമത്സരം ശ്രദ്ധയമായിരുന്നു. പി.ടി എ’ പ്രസിഡന്റ് ഷിജു ഇ സി, ഹെഡ്മിസ്ട്രസ് എം.എൻ ഷീല തുടങ്ങിയവർ കൂട്ടികൾക്ക് ശിശുദിന സന്ദേശം കൈമാറി . വിവിധ മത്സര വിജയികൾക്കുള്ള സമ്മാന വിതരണവും ചടങ്ങിൽ നടത്തുകയുണ്ടായി