കണ്ണൂർ:ഇരുപത്തിമൂന്നാമത് സഹോദയ ഉത്തരകേരളാകായിക മത്സരം സർദാർ വല്ലഭായി പട്ടേൽ സ്റ്റേഡിയം മങ്ങാട്ടുപറമ്പ്- കണ്ണൂരിൽ ഇന്നും നാളെയുമായി നടക്കുന്നു. സഹോദയ സ്കൂൾ സമുച്ചയത്തിന്റെ ഭാഗമായി നടക്കുന്ന മത്സരത്തിൽ 81 സ്കൂൾ പങ്കെടുക്കുന്നു. കണ്ണൂർ ചിന്മയ വിദ്യാലയമാണ് ഇതിന് നേതൃത്വം നൽകുന്നത്. രാവിലെ 9 മണിക്ക് തളിപ്പറമ്പ് DYSP രത്നകുമാർ കായിക മത്സര പരിപാടി ഉദ്ഘാടനം ചെയ്തു.തുടർന്ന് കണ്ണൂർചിന്മയ വിദ്യാലയ പ്രിൻസിപ്പാൾ രസിക ഭരതൻ സ്വാഗത ഭാഷണവും വാദിഹുദ പ്രിൻസിപ്പളും സഹോദയ ചെയർമാനുമായ സുബൈർ.കെ.പി.അദ്ധ്യക്ഷ പ്രസംഗവും ചിന്മയ മിഷൻ ചീഫ് സേവകും ചിന്മയ ഇൻസ്റ്റിറ്റ്യൂഷൻസ് സെക്രട്ടറിയുമായ കെ.കെ.രാജൻ ആശംസാ പ്രസംഗവും നടത്തി. ശ്രീലതാ പ്രദീപ് (പ്രിൻസിപ്പാൾ ഭാരതീയ വിദ്യാഭവൻ കണ്ണൂർ) സഹോദയ ഫ്ലാഗ് ഉയർത്തി. കമൽ കുമാർ (കായിക വിഭാഗം മേധാവി ചിന്മയ വിദ്യാലയം) അവരെ അനുഗമിച്ചു. സുഗീത രാജൻ (ഡയറക്ടർ ചിന്മയ വിദ്യാലയം കണ്ണൂർ) വിദ്യാലയ ഫ്ലാഗ് ഉയർത്തി.മിസ്. ഡെയ്സി
( ടീച്ചർ ചിന്മയ വിദ്യാലയം) അവരെ അനുഗമിച്ചു. കായിക മത്സര രംഗത്ത് മികവു തെളിയിച്ച ചിന്മയാ വിദ്യാലയത്തിലെ അകുൽ പ്രശാന്ത് ദീപശിഖാ പ്രയാണത്തിന് ആരംഭം കുറിയ്ക്കയും മേരി ഗിരി പബ്ലിക്സ്കൂളിലെ വിദ്യാർഥി ആന്റണി ദീപം കൊളുത്തുകയും ചെയ്തു.തുടർന്ന് ചിന്മയ വിദ്യാലയ കണ്ണൂരിലെ കുട്ടികൾ നടത്തിയ റോപ്പ് സ്കിപ്പിംഗ്, യോഗ എന്നിവയും സെന്റ് മേരീസ് പബ്ലിക് സ്കൂൾ നടത്തിയ എയ്റോബിക് ഡിസ്പ്ലേയും ചടങ്ങിനെ ആകർഷകമാക്കി.
നാല് കാറ്റഗറികളിലായി ഓട്ടമത്സരം, ലോങ് ജംപ്, ഷോട്ട്പുട്ട്, ഹൈ ജംപ്, ഡിസ്കസ് ത്രോ എന്നീ മത്സരയിനങ്ങളാണ് ഇന്ന് നടക്കുന്നത്.28 ഇനങ്ങളിലായി നടന്ന മത്സരങ്ങളിൽ 65 പോയന്റ് നേടി മേരി ഗിരി പബ്ലിക് സ്കൂളും 21 പോയന്റ് നേടി ചിൻമയ വിദ്യാലയയും 16 പോയന്റ് നേടി ഭാരതീയ വിദ്യാഭവൻവിളയങ്കോടും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ബാക്കി മത്സരയിനങ്ങൾ നാളെ നടക്കും.

0 Comments